Dhruva Natchathiram Movie : വിക്രത്തിന് പിറന്നാൾ സമ്മാനമായി ധ്രുവനച്ചത്തിരത്തിന്റെ പുതിയ പോസ്റ്റർ; പക്ഷെ റിലീസ് തീയതി ഇല്ല!
Dhruva Natchathiram Movie Update : ധ്രുവനച്ചത്തിരം 2023 മെയിൽ തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവച്ചു. വിക്രത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സംവിധായകനായ ഗൗതം വാസുദേവ് മേനോൻ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾക്കൊപ്പം വിക്രം നടന്ന വരുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. അതേസമയം ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ഇപ്പൊഴും അവ്യക്തതയാണ്. നേരത്തെ ചിത്രം ഈ വർഷം മെയിൽ എത്തുമെന്ന് അഭ്യഹങ്ങൾ ഉണ്ടായിരുന്നു. 2017ൽ ചിത്രീകരണം തുടങ്ങിയ ചിത്രം വിവിധ കാരണങ്ങളാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ വൈകി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ധ്രുവനച്ചത്തിരം.
"ഹാപ്പി ബെർത്തഡെ ചീഫ്, ഫ്രം ദി ബേസ്മെന്റ്" എന്ന കുറിപ്പ് പോസ്റ്ററിൽ രേഖപ്പെടുത്തിയാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ജോൺ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. ചിത്രത്തിൽ വിക്രമിനെ കൂടാതെ രാധിക പാര്‍ത്തിബന്‍, ദിവ്യ പ്രകാശ്, സിമ്രന്‍, ഐശ്വര്യ രാജേഷ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അതേസമയം വിക്രമിന്റെ തങ്കലാൻ ഈ വർഷം ആഗസ്റ്റിൽ തീയേറ്ററുകളിൽ എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തങ്കലാൻ. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന് പീരിയഡ് സിനിമയാണ് തങ്കലാൻ. ചിത്രത്തിൻറെ അപ്‌ഡേറ്റുകൾക്ക് പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. പാ രാഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തങ്കലാൻ. വിക്രം തന്റെ കരിയറിൽ നായകനായി എത്തുന്ന 61-ാം ചിത്രമെന്ന പ്രത്യേകതയും തങ്കലാനുണ്ട്.
ചിത്രത്തിൽ മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.ഇ ജ്ഞാനവേലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ പശുപതി, ഹരികൃഷ്ണൻ അൻപുദുറൈ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് പ്രഭയാണ് ചിത്രത്തിന്റെ സഹഎഴുത്ത് നിർവഹിച്ചിരിക്കുന്നത്. ജി.വി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എ കിഷോർ കുമാറാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ സെൽവ ആർകെ. എസ്എസ് മൂർത്തിയാണ് സിനിമയുടെ കലാ സംവിധായകൻ. സ്റ്റണർ സാം ആക്ഷൻ രംഗങ്ങൾ ഒരുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...