കന്നഡയിൽ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ധ്രുവ സർജ.  മരണമടഞ്ഞ ചിരഞ്ജീവി സര്‍ജയുടെ സഹോദരനാണ് അദ്ദേഹം.  ധ്രുവിനെപ്പോലെ സാന്‍ഡല്‍വുഡില്‍ (Sandalwood) സജീവമായിരുന്ന താരമായിരുന്നു ചിരഞ്ജീവി സര്‍ജയും. നിരവധി ആരാധകരാണ്  രണ്ട് താരങ്ങള്‍ക്കും കന്നഡയിലുളളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചീരുവിന്‌റെ വിയോഗത്തിന് ശേഷം മേഘ്‌നയ്ക്കും കുടുംബത്തിനും താങ്ങായി നിന്നത് ധ്രുവ് സര്‍ജയാണ് (Dhruva Sarja). മേഘ്‌നയുടെ പ്രസവ സമയത്ത് കുഞ്ഞിനെ ഏറ്റുവാങ്ങിയതും ധ്രുവ് സർജയായിരുന്നു.  സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായി. സിനിമാ തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളെല്ലാം ധ്രുവ സര്‍ജ (Dhurva Sirja) പങ്കുവെക്കാറുണ്ട്. അങ്ങനെ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  


Also read: മേഘ്നയുടെ വീട്ടിലും കൊറോണ; ധ്രുവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു!!


മൂന്ന് വര്‍ഷമായി നീട്ടി വളര്‍ത്തിയ മുടിയാണ് ധ്രുവ് കാന്‍സര്‍ രോഗികള്‍ക്കായി (Cancer patient) ദാനം ചെയ്തത്.  അതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  വീഡിയോയുടെ അവസാനം ധ്രുവിന്റെ ഇപ്പോഴത്തെ ലുക്കും കാണാം.  വീഡിയോ കണ്ട നിരവധി പേരാണ് ധ്രുവിന്റെ ഈ മനസിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ (Social media) എത്തിയത്.  


വീഡിയോ കാണാം:


 



 


തന്റെ എറ്റവും പുതിയ ചിത്രമായ 'പൊഗരു'വില്‍ മുടി നീട്ടിയ ലുക്കിലാണ് നടന്‍ വരുന്നത്.  അതുപോലെ ഇതുവരെയും പുറത്തിറങ്ങിയിട്ടില്ലാത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താരസുന്ദരി രാഷ്മിക മന്ദാനയാണ്. ചിത്രത്തിലെ പാട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ (Social media) തരംഗമായിരിക്കുകയാണ്. 


Also read:  ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.. ജോറായിട്ടുണ്ട്; രേവതി സമ്പത്തിന്റെ പോസ്റ്റ് വൈറലാകുന്നു


നാല് ചിത്രങ്ങളാണ് കന്നഡത്തില്‍ ധ്രുവ സര്‍ജയുടെതായി (Dhruva Sarja) ഇതുവരെ പുറത്തിറങ്ങിയത്. പൊഗരുവാണ് ഉടനെ പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)