Oshana Movie: ധ്യാൻ ശ്രീനിവാസൻ ചിത്രം ‘`ഓശാന’` നവംബർ ഒന്നിന് തിയേറ്ററുകളിൽ
Oshana Malayalam Movie: എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, ബാലാജി ജയരാജൻ, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി മനോജ് സംവിധാനം ചെയ്യുന്ന " ഓശാന" നവംബർ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്.
ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴലുകൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ- തിരക്കഥ- സംഭാഷണം: ജിതിൻ ജോസ്.
ALSO READ: ദുരൂഹതകൾ നിറച്ച് 'മിലൻ' എത്തുന്നു; ചിത്രീകരണം പൂർത്തിയായി
ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ജിസ് ജോയി, ഷോബിൻ കണ്ണങ്കാട്ട്, സാൽവിൻ വർഗീസ് എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം നൽകിയിരിക്കുന്നു. ഛായാഗ്രഹണം: മെൽബിൻ കുരിശിങ്കൽ. എഡിറ്റിംഗ്: സന്ദീപ് നന്ദകുമാർ. പ്രോജക്ട് ഡിസൈനർ: അനുകുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ: കമലാക്ഷൻ പയ്യന്നൂർ. കല: ബനിത്ത് ബത്തേരി.
മേക്കപ്പ്: ജിത്തു പയ്യന്നൂർ. വസ്ത്രാലങ്കാരം: ദിവ്യ ജോബി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീകുമാർ വളംകുളം. സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി. പബ്ലിസിറ്റി ഡിസൈൻ: ഷിബിൻ സി. ബാബു. കളറിസ്റ്റ്: അലക്സ് വി.വർഗീസ്. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ: ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ). പിആർഒ: എഎസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.