ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോമഡി-ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രം "എൻ" മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് റോയ്, ജെയ്സൺ പനച്ചിക്കൽ, പ്രിൻസ് എം കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. നവാഗതനായ തോംസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും തോംസൺ തന്നെയാണ്.


ALSO READ: പുതിയ ചിത്രം യമഹ എത്തുന്നു; ചിത്രത്തിന്റെ പൂജാകർമ്മം കഴിഞ്ഞു


സിനു സിദ്ധാർഥ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹണം നിർവഹിക്കുന്നത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ ധർമജൻ ബോൾഗാട്ടി, അസീസ് നെടുമങ്ങാട്, അഞ്ജു കുര്യൻ, മരിയ വിൻസെന്റ്, വിനീത് തട്ടിൽ, പ്രമോദ് വെള്ളിനാട്, നവാസ് വള്ളികുന്ന്, ടിജി രവി, ജാഫർ ഇടുക്കി, നീന കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ധ്യാൻ നായകനാവുന്ന പുതിയ ചിത്രമാണിത്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. എഡിറ്റർ: ഡോൺ മാക്സ്.


സം​ഗീതം: 4 മ്യൂസിക്, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശേരി, കോസ്റ്റ്യൂം: അരവിന്ദ് എആർ, മേക്കപ്പ്: നരസിംഹ സ്വാമി, സ്റ്റിൽസ്: റിഷാജ്, കൊറിയോഗ്രാഫി: റിഷ്ദാൻ, ആക്ഷൻ: പിസി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.