Kochi : ദിലീപിനെ (Dileep) കേന്ദ്രകഥപാത്രമാക്കി നാദിർഷ (Nadirshah) സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ (Kesu Ee Veedinte Nadhan) എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തറങ്ങി. നാദിർഷയുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം നൽകിയിരിക്കന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിലീപ് തന്നെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാസ്യരൂപേണയാണ് ഗാനാലപനം വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കുട്ടികൾക്കായിട്ടുള്ള നാരങ്ങ മുഠായി എന്നാരംഭിക്കുന്ന ഗാനം ദിലീപിനൊപ്പം ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിങ്ങറിലെ പ്രമുഖ താരങ്ങളാണ് കോറസ് പാടുന്നുണ്ട്.


ALSO READ : Kaapa Movie: പൃഥ്വിയുടെ B​ig Surprise ഇതാണ്, 'കാപ്പ' വരുന്നു



നാദിർഷയുടെ തന്നെ മറ്റൊരു സിനിമയായ ഈശോ എന്ന ചിത്രത്തിന്റെ വിവാദത്തിനിടെ കേശു ഈ വീടിന്റെ നാഥനും വിവാദങ്ങളിൽ ഇടം നേടിയിരുന്നു. യേശു ഈ വീടിന്റെ നാഥൻ എന്ന് ക്രിസ്ത്യൻ വീടുകളിൽ എഴുതി വെക്കാറുണ്ടെന്നും അതിനെ ആക്ഷേപിക്കുന്നതിന് തുല്യമാണ് ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദങ്ങളിൽ കേശു ഈ വീടിന്റെ നാഥൻ ഇടം പിടിച്ചിരിക്കുന്നത്.


ALSO READ : Puzhu Movie: മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന 'പുഴു'വിന് തുടക്കം, പൂജ ചിത്രങ്ങൾ കാണാം


നാദിർഷ ആദ്യമായിട്ടാണ് ദിലീപിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ നാദിർഷയുടെയും നാദ് ഗ്രൂപ്പിന്റെ ബാനറിൽ ദിലീപും ഡോ. സഖറിയ തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ദിലീപ് പ്രായമായ പ്രത്യേക വേഷമാണ് കൈകാര്യം ചെയ്യുന്നത്.


മികച്ച തിരക്കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ സജീവ് പാഴുരാണ് ചിത്രത്തിന്റെ രചയ്താവ്. അനിൽ നായർ ക്യാമറ കൈകാര്യം ചെയ്യും. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 


ALSO READ : Mohanlal - Jeethu Joseph film Twelfth Man : ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ പുതിയ ത്രില്ലർ ചിത്രം ട്വൽത് മാൻ ഇന്ന് തുടങ്ങുന്നു


ചിത്രത്തിൽ ഉർവശിയാണ് പ്രധാന നായിക. ദിലീപിനെയും ഉർവശിയെ കൂടാതെ അനുശ്രി, കലഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.