ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് 'ഭ.ഭ.ബ'. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി. ദിലീപിന്റെ ജന്മദിനത്തിലാണ് പോസ്റ്റർ പുറത്തിറക്കിയത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ 'മലർവാടി ആർട്സ് ക്ലബ്' ദിലീപാണ് നിർമ്മിച്ചത്. വർഷങ്ങൾക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ വി.സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.


ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ കൃഷ്ണമൂർത്തിയുടെ വാക്കുകൾ ഇങ്ങനെ, "'കമ്മാര സംഭവം'ത്തിന് ശേഷം ശ്രീ ഗോകുലം മൂവീസും ദിലീപും ഒന്നിക്കുന്ന സിനിമയാണിത്. ദിലീപ് സിനിമകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നർമ്മവും മാസ്സും ആക്ഷനും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതൊരു മാസ് മസാല ആക്ഷൻ അഡ്വഞ്ചർ സിനിമയാണ്. ദീലീപിനോടൊപ്പം വീണ്ടും ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇനിയും ഒരുപാട് ചിത്രങ്ങൾ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ട്".


Also Read: KH 234 Update: കമൽ ഹാസ്സനും മണിരത്നവും ഒന്നിക്കുന്ന "കെഎച്ച്234"; അണിയറപ്രവർത്തകരെ വെളിപ്പെടുത്തി


 


ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ ഫാഹിം സഫറും നടി നൂറിൻ ഷെറീഫും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രമുഖരായ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാനരംഗത്ത് പ്രവർത്തിച്ച വ്യക്തിയാണ് ധനഞ്ജയ് ശങ്കർ. 'ലിയോ', 'ജയിലർ', 'ജവാൻ'‌ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.