മുംബൈ: ഏഴു വർഷം മുൻപ് Kai Po Che എന്ന ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ആയിരുന്ന മുകേഷ് ഛാബ്ര ഏതാണ്ട് എണ്ണൂറ് പേരെയോളം ഓഡിഷൻ ചെയ്ത ശേഷമാണ് സുശാന്ത് സിങ് രാജ്പൂതിനെ (Sushant Singh Rajput) തിരഞ്ഞെടുത്തത്.  അതോടെ ഈ സിനിമയിലെ നായക വേഷം സുശാന്തിന് ലഭിക്കുകയും ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ മുകേഷ് ഛാബ്ര പറയുന്നത് സുശാന്തിന് താൻ ഒരു സിനിമ ചെയ്യുമെന്ന കാര്യത്തിൽ നല്ല വിശ്വാസം ഉണ്ടായിരുന്നുവെന്നാണ്.  ഒരിക്കൽ സുശാന്ത് തന്നോട് പറഞ്ഞിരുന്നു നിങ്ങളുടെ ഹൃദയം ഒരു സിനിമ നിർമ്മിക്കാൻ വെമ്പുകയാണെന്നും എന്നെങ്കിലും ഒരു ദിവസം നിങ്ങൾ നിങ്ങളുടെ സ്വന്തം സിനിമ സംവിധാനം ചെയ്യുമെന്നും മാത്രമല്ല അദ്ദേഹം നിർമ്മിക്കുന്ന സിനിമയിൽ സുശാന്ത് അഭിനയിക്കുമെന്ന്  വാക്ക് നല്കിയിരുന്നുവെന്നും മുകേഷ് ഛാബ്ര പറഞ്ഞു. 


Also read:മരിക്കുന്നതിന് മുൻപ് സുശാന്ത് ഗൂഗിളിൽ തിരഞ്ഞത്... മൊബൈലിന്റെ ഫോറൻസിക് റിപ്പോർട്ട് പുറത്ത്! 


മുകേഷിന്റെ ചിത്രം 'ദിൽ ബെച്ചാര' (Dil Bechara)റിലീസിന് തയ്യാറാണ്. സുശാന്തിനെ അനുസ്മരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ് 'എനിക്ക് അറിയാമായിരുന്നു ഞാൻ എന്റെ ആദ്യ സിനിമ ചെയ്യുവാണെന്ന് ആ സമയം എനിക്ക് ഒരു പ്രമുഖ നടനേക്കാളും എന്നെ കൂടുതൽ അറിയാവുന്ന ഒരു സുഹൃത്തിനെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.  എന്റെ ഈ യാത്രയിൽ എപ്പോഴും എന്റെ കൂടെ ഉണ്ടാകാൻ. മാത്രമല്ല എനിക്ക് നല്ല ഓർമ്മയുണ്ടായിരുന്നു എന്റെ സിനിമയിൽ അഭിനയിക്കുമെന്ന സുശാന്തിന്റെ വാക്ക് അതുകൊണ്ടു തന്നെ ഞാൻ അദ്ദേഹത്തെ സമീപിക്കുകയും അദ്ദേഹം തന്റെ വാക്ക് പാലിക്കുകയും ചെയ്തു. ഈ സിനിമയ്ക്ക് വേണ്ടി ഞാൻ അദ്ദേഹത്തെ സമീപിച്ചപ്പോൾ സ്ക്രിപ്റ്റ് പോലും വായിക്കാതെയാണ് അദ്ദേഹം അഭിനയിക്കാൻ സമ്മതിച്ചത്.    അത്രയ്ക്ക് വൈകാരിക ബന്ധമാണ് ഞങ്ങൾ തമ്മിലെന്നും അദ്ദേഹം പറഞ്ഞു. 


Also read: സുശാന്തിന്റെ ചിത്രങ്ങളാൽ Ankita Lokhande യുടെ വീട് നിറഞ്ഞിരുന്നപ്പോൾ...! 


ഓരോ രംഗം മെച്ചപ്പെടുത്താനും സുശാന്ത്തന്നെ എപ്പോഴും സഹായിച്ചിരുന്നുവെന്നും.  അദ്ദേഹം എന്നോടൊപ്പം വായിക്കാറുണ്ടായിരുന്നുവെന്നും എപ്പോഴെങ്കിലും ഏതെങ്കിലും രംഗം കുറച്ചുകൂടി നന്നാക്കാമെന്ന് തോന്നിയാൽ അദ്ദേഹം തന്നോട് പറയുമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.  മാത്രമല്ല ഞങ്ങൾ ഒരുമിച്ചിരുന്ന്  സ്ക്രിപ്റ്റ് വിശദമായി ചർച്ച ചെയ്യാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  സുശാന്ത് സിംഗ് രജ്പുത്തും സഞ്ജന സംഘിയും അഭിനയിച്ച 'ദിൽ ബെച്ചാര' ചിത്രം 2020 ജൂലൈ 24 ന് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ പോകുകയാണ്.