2015ൽ പുറത്തിറങ്ങി തിയേറ്ററിൽ വലിയ വിജയം സ്വന്തമാക്കിയ ചിത്രമാണ് ടൂ കൺട്രീസ്. റാഫി എഴുതി ഷാഫി സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപും മംമ്ത മോഹൻദാസുമായിരുന്നു നായിക നായകന്മാർ. മൈ ബോസ് എന്ന ചിത്രത്തിന് ശേഷം ദിലീപും മംമ്തയും നായികനായകന്മാരായ കോമഡി ചിത്രം ഇന്നും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. മുകേഷ്, ജ​ഗദീഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർ​ഗീസ്, റാഫി, അശോകൻ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ ​ഗംഭീര വിജയമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

2015 ഡിസംബർ 25നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 10 കോടി കളക്ട് ചെയ്തു. ചിത്രം തെലുങ്കിലും കന്നഡയിലും റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. തെലുങ്കിൽ ടൂ കൺ​ട്രീസ് എന്ന് തന്നെയായിരുന്നു പേര്. കന്നഡയിൽ ആദ്യാക്ഷ ഇൻ അമേരിക്ക എന്നായിരുന്നു ചിത്രത്തിന്റെ പേര്. 


Also Read: Udal OTT Release : ഇന്ദ്രൻസിന്റെ ഉടൽ ഒടിടിയിലേക്ക് എത്തുന്നു? എപ്പോൾ, എവിടെ കാണാം?


 


ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ ഷാഫി. ത്രീ കൺട്രീസ് എന്നായിരിക്കും ചിത്രത്തിന്റെ പേര്. ചിത്രം 2023ലോ 2024ലോ പുറത്തിറങ്ങുമെന്നും ഷാഫി വ്യക്തമാക്കി. ത്രീ കൺട്രീസിന്റെ തിരക്കഥ രൂപപ്പെട്ടിട്ടില്ല. എങ്കിലും കഥ എങ്ങനെ വേണമെന്നുള്ള കാര്യത്തിൽ തീരുമാനമായി. വേറെയും ചിത്രങ്ങളുടെ രണ്ടാം ഭാ​ഗത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ഷാഫി പറഞ്ഞു. ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 


ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ആനന്ദം പരമാനന്ദം. ഷാഫിയാണ് ചിത്രത്തിന്റെ സംവിധായകൻ. അജു വർഗീസ്, ബൈജു സന്തോഷ്, സിനോയ്‌ വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.