ആറ് ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യാനാണ് ഏറെ ദിവസം ചിലവഴിച്ചത്-പത്തൊൻപതാം_നൂറ്റാണ്ടിനെ പറ്റി വിനയൻ
അന്യഭാഷാ ചിത്രങ്ങൾക്ക് മാത്രമല്ല നമ്മുടെ കേരളത്തിൽ എടുക്കുന്ന ചിത്രങ്ങൾക്കും യുവത്വത്തെ ത്രിൽ അടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കും
മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ് ഒാണക്കാലത്ത് റിലീസ് ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. വിനയൻ ഏറെക്കാലത്തിന് ശേഷം ഒരു സിനിമയുമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻറെ ആറ് ആക്ഷൻ രംഗംങ്ങൾ ഷൂട്ട് ചെയ്യാനാണ് ഏറ്റവുമധികം സമയമെടുത്തതെന്നും അന്യഭാഷാ ചിത്രങ്ങൾക്ക് മാത്രമല്ല നമ്മുടെ കേരളത്തിൽ എടുക്കുന്ന ചിത്രങ്ങൾക്കും യുവത്വത്തെ ത്രിൽ അടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കും എന്നും അദ്ദേഹം തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വിനയൻറെ പോസ്റ്റിൻറെ പൂർണരൂപം
കേരളത്തിലങ്ങോളമിങ്ങോളം പത്തൊമ്പതാം നൂറ്റാണ്ട് എല്ലാ വിഭാഗം പ്രേക്ഷകരേയും ആകർഷിച്ചുകൊണ്ട് പ്രദർശനം തുടരുകയാണ്. ഫാമിലി ഓഡിയെൻസ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വരുന്നത് ഈ ചിത്രത്തിനാണെന്ന് തീയറ്ററുകാർ പറയുന്നു. എന്നാൽ ചെറുപ്പക്കാരായിട്ടുള്ള പ്രേക്ഷകർ പറയുന്നത് ഇത്രയും പെർഫക്ഷനോടു കൂടിയുള്ള ആക്ഷൻ രംഗങ്ങൾ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലെന്നാണ്.
അതു കേൾക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. ഈ സിനിമയിലെ ആറ് ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യാനാണ് ഏറെ ദിവസങ്ങൾ ചിലവഴിച്ചിട്ടുള്ളത്. അന്യഭാഷാ ചിത്രങ്ങൾക്ക് മാത്രമല്ല നമ്മുടെ കേരളത്തിൽ എടുക്കുന്ന ചിത്രങ്ങൾക്കും യുവത്വത്തെ ത്രിൽ അടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കും എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് പല യുവ സുഹൃത്തുക്കളും പറയുന്നു. ഓണത്തല്ല് എന്ന പ്രയോഗം പോലും നമ്മുടെ നാട്ടിലുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ തല്ലിന്റെ പൊടിപൂരം കണ്ട് ആസ്വദിക്കാൻ നമ്മുടെ യുവാക്കൾക്ക് കഴിയട്ടെ, ഓണാശംസകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...