Pharma: നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ്; ഹോട്ട്സ്റ്റാർ ഒരുക്കുന്ന `ഫാർമ` വരുന്നു
നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു വെബ് സീരീസ് ആണ് ഫാർമ എന്നാണ് സംവിധായകൻ പറയുന്നത്.
ആദ്യമായി വെബ് സീരീസിൽ അഭിനയിക്കാൻ നിവിൻ പോളി. ഡിസ്നി ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന ‘ഫാര്‍മ’ എന്ന വെബ് സീരീസിലാണ് നിവിൻ പോളി നായകനാകുന്നത്. ഇതിനോടകം തന്നെ നിരവധി വെബ് സീരിസുകൾ ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി.ആര്‍. അരുണ്‍ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്.
പ്രമുഖ ബോളിവുഡ് താരം രജിത് കപൂറും ഈ സിരീസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്.
Also Read: Leo Movie Review: ലിയോ എൽസിയുവിന്റെ ഭാഗം തന്നെയോ? ആ ചോദ്യത്തിന് ഒടുവിൽ ഉത്തരം
നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു വെബ് സീരീസ് ആണ് ഫാർമ എന്നാണ് സംവിധായകൻ പറയുന്നത്. താന്‍ ഹൃദയത്തോട് ഏറെ ചേര്‍ത്തുനിര്‍ത്തുന്ന പ്രോജക്ട് കൂടിയാണിതെന്നും അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു. കാസ്റ്റിങ് വിവേക് അനിരുദ്ധ്. മേക്കപ്പ് സുധി കട്ടപ്പന. മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരിസിന്റെ നിർമ്മാണം. ലൈൻ പ്രൊഡ്യൂസർ നോബിൾ ജേക്കബ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.