Perilloor Premier League : പേരില്ലൂർകാരെ പരിചയപ്പെടാം... പേരില്ലൂർ പ്രീമിയർ ലീഗ് വെബ് സീരിസ് ഉടൻ ഡിസ്നി പ്ലസിൽ എത്തും
Perilloor Premier League Web Series : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളത്തിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ വെബ് സീരിസാണ് പേരില്ലൂർ പ്രീമിയർ ലീഗ്
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ വെബ് സീരിസായ പേരില്ലൂർ പ്രീമിയർ ലീഗ് പുതിയ വീഡിയോ പുറത്ത്. പേരില്ലൂർ എന്ന ഗ്രാമത്തെയും അവിടുള്ളവരെയും പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. വെബ് പരമ്പര 2024 ജനുവരി അഞ്ചിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സംപ്രേഷണം ചെയ്യും. കേരള ക്രൈം ഫയലിന് ശേഷം മലയാളത്തിൽ ഡിസ്നി പ്ലസ് അവതരിപ്പിക്കുന്ന രണ്ടാമെത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ വെബ് സീരിസാണ് പേരില്ലൂർ പ്രീമിയർ ലീഗ്.
നിഖിൽ വിമൽ, സണ്ണി വെയിൻ, അജു വർഗീസ് എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ വിജയരാഘവൻ, അശോകൻ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഒരു ഗ്രാമത്തെ കേന്ദ്രീകരിച്ച് കോമഡിയുടെ പശ്ചാത്തലത്തിലുള്ള പരമ്പരയാകും പേരില്ലൂർ പ്രീമിയർ ലീഗ് എന്ന സൂചനയാണ് പ്രൊമോഷണൽ വീഡിയോകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
ALSO READ : Udal OTT Update : അതിൽ ഒരു തീരുമാനമായി; ഉടൽ ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ഇ4 എന്റർടെയ്ന്റമെന്റ്സിന്റെ ബാനറിൽ മുകേഷ് മെഹ്തയും സാരഥി സിവിയും ചേർന്നാണ് വെബ് സീരിസ് ഒരുക്കിയിരിക്കുന്നത്. പ്രവീൺ ചന്ദ്രനാണ് സംവിധായകൻ. കേരള ക്രൈം ഫയലാണ് ഹോട്ട്സാറ്റാർ ആദ്യമായി അവതരിപ്പിച്ച വെബ് സീരിസ്. അഹമ്മദ് കബീറാണ് പരമ്പര ഒരുക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.