വിവാഹമോചനം നേടിയിട്ടും വീണ്ടും ഒന്നിച്ച് പ്രിയാ രാമനും രഞ്ജിത്തും
വിവാഹമോചനം നേടിയ താരങ്ങൾ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
വിവാഹ മോചനം നടന്നിട്ട് വീണ്ടും ഒന്നു ചേരുന്നവർ വളരെ വിരളമാണ് അല്ലേ. പ്രത്യേകിച്ചും സിനിമാ ലോകത്ത്. നമ്മൾ ഒരിക്കലും [പ്രതീക്ഷിക്കാത്ത താരങ്ങൾ തമ്മിലായിരിക്കും വിവാഹം നടക്കുക. അതും പലതരത്തിലുള്ള ഭൂകമ്പങ്ങളും ഉണ്ടാക്കിയ ശേഷം.
എന്നിട്ട് കുറച്ചുനാൾ കഴിയുമ്പോൾ അവർ തന്നെ പറയും ഒരിക്കലും ചേർന്നുപോകാൻ കഴിയില്ലയെന്ന്. എന്തായാലും വിവാഹമോചനം നേടിയ താരങ്ങൾ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
Also Read: Prithviraj വീണ്ടും സംവിധായകനാകുന്നു, നായകൻ Mohanlal തന്നെ, പക്ഷെ സിനിമയുടെ പേര് Empuraan അല്ല
അതേ നമ്മുടെയൊക്കെ പ്രിയപ്പെട്ട നടി പ്രിയ രാമനും നടൻ രഞ്ജിത്തുമാണ് ഔദ്യോഗികമായി വിവാഹമോചനം കഴിഞ്ഞ് ഏഴു വർഷത്തിന് ശേഷം വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനവുമായത്. ഇക്കാര്യം തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
വാർത്തയ്ക്ക് ആധാരം രഞ്ജിത്ത് പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും തന്നെയാണ്. 1999 ൽ വിവാഹിതരായ ഈ താര ദമ്പതികൾ 2014 ൽ വിവാഹമോചിതരായിരുന്നു. ഇപ്പോഴിതാ 7 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചിരിക്കുകയാണ് ഇവർ.
Also Read: FEFKA കൊവിഡ് സാന്ത്വന പദ്ധതിയിൽ രണ്ടു ലക്ഷം സംഭാവന നൽകി Tovino
22 മത്തെ വിവാഹ വാർഷിക ദിനത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ വിവരം ഇവർ വെളിപ്പെടുത്തിയത്. പ്രിയാ രാമനെ ആലിംഗനം ചെയ്ത് കൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രഞ്ജിത്ത് കുറിച്ചത് ഇപ്രകാരമായിരുന്നു ' ആരാധകരുടെ സ്നേഹാശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം മനോഹരമായിരിക്കുന്നുവെന്നാണ്'.
മറ്റൊരു വീഡിയോയിൽ തന്റെ ഭർത്താവാണ് രഞ്ജിത്ത് എന്നും പ്രിയാ രാമനും പറയുന്നുണ്ട്. 99 ൽ നേസം പുതുസ് (Nesam Pudhusu) എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലായത്. ശേഷം പെട്ടന്നുതന്നെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. പിന്നീട് ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ഇവർ പിരിയുകയായിരുന്നു.
Also Read: Sandra Thomas ഐസിയുവിൽ, ഡെങ്കിപ്പനിയെ തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഇവർക്ക് രണ്ട് ആൺകുട്ടികൾ ആണ് ഉള്ളത്. വിവാഹമോചന ശേഷം ഇവരുടെ സംരക്ഷണം പ്രിയാ രാമൻ ഏറ്റെടുത്തു. ശേഷം സിനിമകളിൽ നിന്നും മ സീരിയലുകളിൽ പ്രിയ ചുവടുറപ്പിച്ചു. എന്നാൽ രഞ്ജിത്ത് 2014 ൽ തന്നെ നടി രാഗസുധയെ വിവാഹം കഴിക്കുകയും ശേഷം 2015 ൽ നടിയിൽ നിന്നും വിവാഹമോചനം നേടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...