ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ബ്രഹ്മാണ്ട ഹോളീവുഡ് സിനിമ മേയ് ആറിന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. ഇന്നുവരെ ഒരു ഹോളീവുഡ് സിനിമക്കും ലഭിക്കാത്ത വൻ സ്വീകാര്യതയാണ് ഈ ചലചിത്രത്തിന് ഇന്ത്യയിൽ ലഭിച്ചിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രീ ബുക്കിങ്ങ് കളക്ഷൻ  20 കോടി രൂപയ്ക്ക് മുകളിലെത്തി റെക്കോർഡിട്ടു. സ്പൈഡർമാൻ നോ വേ ഹോം, അവഞ്ചേഴ്സ് എൻഡ് ഗെയിം എന്നീ ചിത്രങ്ങളുടെ പ്രീ ബുക്കിങ്ങ് റെക്കോർഡ് ഇതോടെ പഴങ്കഥയായി. പ്രീ ബുക്കിങ്ങ് ക്ലോസ് ചെയ്യുമ്പോൾ ഏകദേശം 30 കോടിക്ക് മുകളിലെത്തുമെന്നാണ് വിലയിരുത്തൽ.




ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രം കാണാൻ ആഗ്രഹിക്കുന്നവർ മാർവൽ സിനിമാറ്റിക് യൂണിവേഴ്സലിലെ നേരത്തെ ഇറങ്ങിയ ആദ്യപതിപ്പുകൾ കാണുന്നത് ഉചിതമായിരിക്കും. എങ്കിൽ മാത്രമെ ഈ ചിത്രത്തിന്റെ കഥ മനസിലാവുകയുള്ളു.. സിനിമയെ വരവേൽക്കാനിരിക്കുന്നവർക്കായി ഈ ചിത്രം നടക്കുന്ന കഥാ പശ്ചാത്തലം ലളിതമായി ഒന്ന് വിവരിക്കാം. 


നിരവധി രോഗികളുടെ ജീവൻ രക്ഷിച്ച പ്രഗത്ഭനായ ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന സർജന്  അപ്രതീക്ഷിതമായി ഒരു അപകടമുണ്ടായി. ജീവൻവരെ നഷ്ടപ്പെട്ടുപോയേക്കാവുന്ന ആ അപകടത്തിൽ നിന്ന് അദ്ദേഹം കരകയറിയെങ്കിലും അതിന്‍റെ ആഘാതത്തിൽ ഡോക്ടർ സ്ട്രെയ്ഞ്ചിന്‍റെ നാഢീവ്യൂഹം തകരാറിലായി. അത് അദ്ദേഹത്തിന്റെ പ്രൊഫഷനെ ഗുരുതരമായി ബാധിച്ചു.


സർജൻ ജോലി തുടരാൻ കഴിയാതെയായി. വിവിധ ചികിത്സാ രീതികൾ പരീക്ഷിച്ചെങ്കിലും കൈ വിറയൽ ഉൾപ്പെടെയുള്ള ഗുരുതരമായ നാഢിപ്രശ്നങ്ങൾ പരിഹരിക്കാനായില്ല.  അവസാന പ്രതീക്ഷയുമായി അദ്ദേഹം നേപ്പാളിലെ കാമർതാജിലെത്തി. അവിടെ വച്ച് ആൻഷ്യന്‍റ് വൺ എന്ന സോഴ്സ്റർ സുപ്രീമിനെ പരിചയപ്പെടുന്നതോടെയാണ് കഥയുടെ ട്വിസ്റ്റ്.



മാജിക്കൽ റിയാലിറ്റീസിനെക്കുറിച്ച് പഠിക്കുന്ന  ഡോക്ടർ സ്ട്രെയ്ഞ്ച്, ലോകം നേരിടുന്ന നിഗൂഢമായ അപകടങ്ങളെപ്പറ്റി മനസ്സിലാക്കുകയും അവയ്ക്കെതിരെ പോരാടാൻ തീരുമാനിക്കുകയും ചെയ്യുന്നു. നിലവിലെ സോർസറർ സുപ്രീം ശത്രുക്കളാൽ കൊല്ലപ്പെട്ടതോടെ  ഡോക്ടർ സ്ട്രെയ്ഞ്ച് അടുത്ത സോർസറർ സുപ്രീം ആകുന്നു. ഇവിടെ നിന്നുമാണ് ഡോക്ടർ സ്ട്രെയ്ഞ്ചിന്‍റെ ജീവിതം മാറി മറിയുന്നത്. 


ഭൂമിയെ ആക്രമിക്കാനെത്തുന്ന ഡൊർമാമു എന്ന ഭീകരനെ സ്ട്രെയ്ഞ്ച് ടൈം സ്റ്റോണിന്‍റെ സഹായത്താൽ കീഴടക്കുകയും ഒറ്റയ്ക്ക് ഈ ലോകത്തെ രക്ഷിക്കുകയും ചെയ്തു. പിന്നീട് തന്‍റെ കൈയിലെ ടൈം സ്റ്റോണ്‍ ഉൾപ്പെടെ ആറ് കല്ലുകൾ തട്ടിയെടുത്ത് പ്രപഞ്ചത്തിലെ പകുതി ജീവചരാചരങ്ങളെ നശിപ്പിക്കാൻ വന്ന താനോസ് എന്ന വില്ലനെ അവഞ്ചേഴ്സിനൊപ്പം നിന്ന് ഡോക്ടർ സ്ട്രെയ്ഞ്ച് നേരിട്ടു.


എന്നാൽ അതിൽ അവർ പരാജയപ്പെട്ടു. താനോസ് തന്‍റെ ലക്ഷ്യം നേടിയെടുത്തപ്പോൾ കോടിക്കണക്കിന് ജീവിവർഗ്ഗങ്ങളേപ്പോലെ സ്ട്രെയ്ഞ്ചും ഇല്ലാതായി. 5 വർഷങ്ങൾക്ക് ശേഷം അവഞ്ചേഴ്സ് എല്ലാവരെയും തിരികെ കൊണ്ട് വന്നു. അവസാനം താനോസിനെ കൊല്ലാനായി ഡോക്ടർ സ്ട്രെയ്ഞ്ച് അവഞ്ചേഴ്സിനോടൊപ്പം ചേർന്ന് പോരാടി. 


ഡോക്ടർ സ്ട്രെയ്ഞ്ച്, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, അവഞ്ചേഴ്സ് എൻഡ് ഗെയിം എന്നീ ചിത്രങ്ങളിലെ ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന കഥാപാത്രത്തിന്‍റെ ജീവിതമാണ് ഇതുവരെ നമ്മൾ പരിശോധിച്ചത്.  ഇതിന് ശേഷമാണ് മൾട്ടീവേഴ്സ് ബ്രേക്ക് ആകുന്നതും പല യൂണിവേഴ്സിൽ നിന്നും വില്ലൻമാർ ഡോക്ടർ സ്ട്രെയ്ഞ്ചിന്‍റെ യൂണിവേഴ്സിലേക്ക് കടന്ന് വന്ന് ഭീഷണി സൃഷ്ടിക്കുന്നതും.



മൾട്ടീവേഴ്സ് ബ്രേക്ക് ആയത് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന കഥാപാത്രം ശ്രമിക്കുന്നതാണ് ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന സിനിമയുടെ പശ്ചാത്തലം. ഈ ചലച്ചിത്രം പൂർണ്ണമായും മനസ്സിലാവണമെങ്കിൽ മാർവലിന്‍റെ ഫേസ് 4ൽ പുറത്തിറങ്ങിയ ലോക്കി, വാണ്ട വിഷൻ, വാട്ട് ഇഫ് എന്നീ ഡിസ്നീ പ്ലസ്സിലെ സീരീസുകളും സ്പൈഡർമാൻ നോ വേ ഹോം എന്ന ചലച്ചിത്രവും കണ്ടിരിക്കുന്നത് നല്ലതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.