ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് പുറത്തിറങ്ങി ആറ് ദിവസങ്ങൾക്ക് ശേഷം ചാർലിസ് തെറോൺ തന്‍റെ കഥാപാത്രമായ ക്ലിയയുടെ ലുക്ക് ഔദ്യോഗികമായി പുറത്ത് വിട്ടു. സിനിമയുടെ മിഡ് ക്രെഡിറ്റ് സീനിലാണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നതായി നിരവധി റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചാർലിസ് തെറോൺ ഈ ചിത്രത്തിൽ ഉണ്ടെന്ന വിവരം തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി താരം തന്നെ ആരാധകരെ അറിയിച്ചു.


Also Read: KGF 2 Movie Review: അവസാനിപ്പിക്കുന്നത് ഒന്നൊന്നര സസ്പെൻസോടെ; കെജിഎഫിൽ ഓരോ സ്വീക്വൻസും ഒന്നിനൊന്ന് കിടിലം


രണ്ട് ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്ക് വച്ചത്. ഒന്നിൽ  ചാർലിസ് തെറോൺ ക്ലിയ എന്ന കഥാപാത്രമായി മേക്കപ്പ് ചെയ്തിരിക്കുന്നതിന്‍റെ ഒരു ക്ലോസപ്പ് ഫോട്ടോയാണ്. മറ്റൊന്ന് താരം സൂപ്പർ ഹീറോ വേഷത്തിൽ ഡോക്ടർ സ്ട്രെയ്ഞ്ചിനൊപ്പം നിൽക്കുന്ന ചിത്രമാണ്. 


ചിത്രത്തിന്‍റെ മിഡ് ക്രെഡിറ്റ് സീനിലെ താരത്തിന്‍റെ അരങ്ങേറ്റം തീയറ്ററിൽ വലിയ ഓളം ഉണ്ടാക്കിയിരുന്നു. ഒറ്റ സീനിലേ പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന കഥാപാത്രത്തിന്‍റെയും മാർവലിന്‍റെ വരാനിരിക്കുന്നതുമായ ചിത്രങ്ങൾളുടെയും കഥാഗതിയുമായി ബന്ധപ്പെട്ട വലിയൊരു സിഗ്നൽ ഈ കഥാപാത്രം നൽകുന്നുണ്ട്. 


ക്ലിയ എന്ന ഈ കഥാപാത്രത്തെ മാർവൽ ഭാവി ചിത്രങ്ങളിൽ എങ്ങനെ അവതരിപ്പിക്കും എന്ന ത്രില്ലിലാണ് കോമിക് ബുക്ക് ആരാധകർ. മാർവൽ കോമിക് ബുക്ക് അനുസരിച്ച് ഡോക്ടർ സ്ട്രെയ്ഞ്ചിന്‍റെ കാമുകിയാണ് 'ക്ലിയ'. എന്നാൽ ചലച്ചിത്രത്തിൽ ഈ കഥാപാത്രത്തെ ഏത് രീതിയിൽ ആകും അവതരിപ്പിക്കാൻ പോകുക എന്ന കാര്യത്തിൽ യാതൊരു അറിയിപ്പും ഔദ്യോഗികമായി ഉണ്ടായിട്ടില്ല. 


Also Read: Her Movie : ഹേർ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു; തിരി തെളിയിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ


പോൾ ഫീഗ് സംവിധാനം ചെയ്ത് കെറി വാഷിംഗ്ടൺ, മിഷേൽ യോ, ബെൻ കിംഗ്‌സ്‌ലി, റേച്ചൽ ബ്ലൂം, ലോറൻസ് ഫിഷ്‌ബേൺ എന്നിവരോടൊപ്പം അഭിനയിച്ച 'ദി സ്കൂൾ ഫോർ ഗുഡ് ആൻഡ് ഇവിൾ' എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലാണ് തെറോൺ അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. 


റിലീസ് ദിവസം സമ്മിശ്ര അഭിപ്രായം ഉണ്ടായിട്ട് പോലും ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രം തീയറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന കാഴ്ച്ചയാണ് തീയറ്ററുകളിൽ കാണാൻ സാധിക്കുന്നത്. സ്പൈഡർമാന്‍റെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡും ഈ ചിത്രം മറികടന്നിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.