ഒരാൾ അയാളുടെ ജീവിതം തുടങ്ങുന്നത് അവൻ എന്തായി തീരണമെന്ന് അവൻ ആഗ്രഹിച്ച് മനസ്സിലാക്കുന്ന നിമിഷം മുതലാണ്. സമൂഹവും ചുറ്റുമുള്ളവരും പറയുന്ന വഴിയിൽ സഞ്ചരിക്കേണ്ടി വരുന്ന ഇന്നത്തെ തലമുറയുടെ കഷ്ടപ്പാടുകളും അത് തരണം ചെയ്‌ത്‌ സ്വയം തീരുമാനിക്കുന്ന ജീവിതവുമെന്ന വിഷയം സംസാരിക്കുന്ന ചിത്രമാണ് "ഡോൺ". 


COMMERCIAL BREAK
SCROLL TO CONTINUE READING

സിബി ചക്രവർത്തി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിൽ ചക്രവർത്തി എന്ന കഥാപാത്രമായിട്ടാണ് ശിവകാർത്തികേയൻ എത്തുന്നത്. ശിവകാർത്തികേയന്റെ സേഫ് ജോണറായ കോമഡി ട്രാക്കിലൂടെ ചക്രവർത്തി എങ്ങനെ കോളേജിലെ കുട്ടികളുടെ "ഡോൺ" ആയി മാറി എന്നത് രസകരമായി പറയുന്നതാണ് ആദ്യ പകുതി. വളരെ രസകരമായി തന്നെയാണ് കഥ പറഞ്ഞ് പോകുന്നത്. ഭൂമിനാഥൻ എന്ന കഥാപാത്രമായി എസ് ജെ സൂര്യയും നിറഞ്ഞാടുന്നുണ്ട് ചിത്രത്തിൽ. മാനാട് ചിത്രത്തിൽ ചിമ്പു - എസ് ജെ സൂര്യ റൈവൽറി പോലെയൊരു ടെക്‌നിക്ക് ഈ ചിത്രത്തിലും കാണാം. 


Also Read: Don Movie Trailer: പക്കാ എന്റർടെയ്നറുമായി ശിവകാർത്തികേയന്റെ ഡോൺ; ട്രെയിലർ


രസകരമായി ആദ്യ പകുതി മുന്നോട്ട് പോകുമ്പോൾ കുറച്ച് ഗൗരവകരമായ കാര്യങ്ങൾ യുവാക്കളോട് പറയാൻ ചിത്രത്തിലൂടെ ശ്രമിക്കുന്നുണ്ട്. ഒരാളുടെ ജീവിതം അവൻ സ്വയം എടുക്കേണ്ട തീരുമാനം ആണെന്നും മറ്റൊരാളുടെ നിർബന്ധത്താൽ ജീവിച്ച് തീർക്കേണ്ടതല്ലെന്നും ചിത്രം സംസാരിക്കുന്നു. എഞ്ചിനിയറിങ്ങ് താല്പര്യമില്ലെങ്കിലും അച്ഛന്റെ വാക്ക് കേട്ട് അത് പഠിക്കേണ്ടി വരുന്ന ചക്രവർത്തിക്ക് നേരിടേണ്ടി വരുന്ന കുറച്ച് പ്രശ്‌നങ്ങൾ തമാശയോടെ അവതരിപ്പിക്കുമ്പോൾ പോലും പറയേണ്ട വിഷയങ്ങൾ ഗൗരവകരമായി തന്നെ സിനിമ സംസാരിക്കുന്നുണ്ട്. 



 


അനിരുദിന്റെ ബിജിഎം എടുത്ത് പറയേണ്ട ഒന്നാണ്. കെ.എം.ഭാസ്‌കരന്റെ ഛായാ​ഗ്രഹണവും മികച്ച രീതിയിൽ സ്‌ക്രീനിൽ കാണാം. യുവ തലമുറയോട് പറയാൻ ഉദ്ദേശിക്കുന്ന മനോഹരമായ സന്ദേശം തമാശയോട് കൂടി ശിവകാർത്തികേയൻ ഫ്ലേവറുകൾ ചേർത്ത് രസച്ചരടിൽ മുഷിപ്പിക്കാതെ സിനിമ പറയുന്നുണ്ട്.


പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിലെ നായിക. ഡോക്ടർ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയനും പ്രിയങ്കയും നായിക നായകന്മാരാകുന്ന ചിത്രമാണ് ഡോൺ. കുക്ക് വിത്ത് കോമാളി ഫെയിം ശിവാം​ഗി, ആര്‍ ജെ വിജയ്, സൂരി, സമുദ്രക്കനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുബാസ്ക്കരനും ശിവകാർത്തികേയനും ചേർന്നാണ് നിർമ്മാണം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.