Leo Movie Update: വിജയ് ആരാധകർക്ക് ഇത് ഡബിൾ ട്രീറ്റ്; `ലിയോ` റിലീസിനൊപ്പം ആ സർപ്രൈസും എത്തും
സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
വിജയ് - ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. വിക്രം എന്ന ചിത്രത്തിന് ശേഷമെത്തുന്ന ലോകേഷ് ചിത്രമാണ് ലിയോ. അത് തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പ് കൂട്ടുന്നതാണ്. കാരണം വമ്പൻ ഹിറ്റ് നേടിയ ചിത്രമായിരുന്നു വിക്രം. കൈതി, വിക്രം, മാസ്റ്റർ തുടങ്ങിയവയുടെ വിജയം തന്നെയാണ് ലിയോയിലും പ്രതീക്ഷ നൽകുന്നത്. കൂടാതെ വിജയിയുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടതിനാൽ താരത്തിന്റെ ആരാധകരും അൽപ്പം നിരാശയിലായിരുന്നു. കഥാപശ്ചാത്തലം വെച്ച് ബീസ്റ്റ്, വാരിസ് എന്നീ ചിത്രങ്ങൾ പരാജയമായിരുന്നുവെങ്കിലും ഇവ മികച്ച കളക്ഷൻ നേടിയിരുന്നു.
ലിയോ സംബന്ധിച്ചുള്ള അപ്ഡേറ്റുകൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ലൊക്കേഷൻ സ്റ്റില്ലുകളും പാട്ടും എല്ലാ ഇതിനോടകം വൈറലാണ്. ഇപ്പോഴിതാ ലിയോ സംബന്ധിച്ചുള്ള പുതിയൊരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത് എന്ന അപ്ഡേറ്റാണ് പുറത്തുവരുന്നത്. ലിയോയുടെ ആദ്യ ഭാഗത്തിൽ രണ്ടാം ഭാഗത്തിന്റെ ഒരു ടീrസർ കൂടി പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025-2026 സമയത്ത് രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ നടനും ഉണ്ടായിട്ടില്ല. ഇതിനൊപ്പം തന്നെ കൈതി 2, വിക്രം 2 എന്നിവയും ലോകേഷിന്റെ ആലോചനയിലുണ്ട്.
അതേസമയം ലിയോയുടെ ചിത്രീകരണം പൂർത്തിയായ വിവരം നേരത്തെ സംവിധായകൻ ലോകേഷ് അറിയിച്ചിരുന്നു. കാശ്മീരിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. തൃഷ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ അവസാനഭാഗങ്ങൾ ചെന്നൈയിലാണ് ചിത്രീകരിച്ചത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്‌ഷന്‍ : അന്‍പറിവ്, എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ലിയോ റിലീസിനെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...