ബിഗ് ബോസ് മലയാളം സീസൺ നാല് ഫെയിം ഡോ. റോബിൻ രാധകൃഷ്ണൻ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ ഫസ്റ്റലുക്ക് പുറത്ത് വിട്ടു. രാവണയുദ്ധം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റോബിൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫസ്റ്റ്ലുക്കിനോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ ബിജിഎമ്മും പുറത്ത് വിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിആർആർ (ഡോ, റോബിൻ രാധകൃഷ്ണൻ) ഫിലിം പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നതും റോബിൻ തന്നെയാണ്. സോൾട്ട് ആൻഡ് പെപ്പെർ ലുക്കിൽ കൈയ്യിലും ശരീരും രക്തം പുരണ്ട് നിൽക്കുന്ന റോബിനെയാണ് രാവണയുദ്ധത്തിന്റെ ഫസ്റ്റ് ലുക്കിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് താരം ഇരു കൈകളിലും വാച്ച് ധരിച്ച് നിൽക്കുന്നതും ഫസ്റ്റ്ലുക്ക് പോസ്റ്ററിന്റെ മറ്റൊരു പ്രത്യേകതയാണ്.


ALSO READ : Jawanum Mullapoovum Movie | അമ്പിളി പൂങ്കുല നെഞ്ചുള്ള പെണ്ണേ...ജവാനും മുല്ലപ്പൂവിലെ "ജിങ്ക ജിങ്ക" എന്ന ഗാനം റിലീസായി



വേണു ശശിധരൻ ലേഖയാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ശങ്കർ ശർമയാണ് ഗാനങ്ങൾ കൈകാര്യം ചെയ്യുന്നത്. ശംഭു വിജയകുമാറാണ് ഫസ്റ്റ് ലുക്ക് പോസ്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.



സിനിമയ്ക്ക് പുറമെ റോബിൻ തന്റെ ജീവിതത്തിലെ മറ്റൊരു നിർണായക ഘട്ടത്തിലും പ്രവേശിച്ചിരിക്കുന്നത്. മോഡലും നടിയും സംരംഭകയുമായ ആരതി പൊടിയുമായിട്ടുള്ള റോബിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.