Drishyam 2 Hindi : ആ കേസ് വീണ്ടും തുറക്കാൻ മീര ദേശ്മുഖ് എത്തുന്നു; ദൃശ്യം 2ലെ തബുവിന്റെ ക്യാരക്ടർ പോസ്റ്റർ
Drishyam 2 Hindi Tabu മീര ദേശ്മുഖായിട്ടാണ് തബു ദൃശ്യം 2ൽ എത്തുന്നത്
മുംബൈ : മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ദൃശ്യം. ദൃശ്യം പല ഭാഷകളിലായി റിമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഹിന്ദിയിൽ അജയ് ദേവ്ഗൺ ആണ് മോഹൻലാൽ കഥാപാത്രത്തെ വിജയ് എന്ന പേരിൽ അവതരിപ്പിച്ചത്. ജീത്തു ജോസഫ് ദൃശ്യത്തിന്റെ രണ്ടാം ഭാഗവും അവതരിപ്പിച്ച് ഹിറ്റാക്കിയതോടെ ചിത്രം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം പൂർത്തിയായത്. ദിവസങ്ങൾക്ക് മുമ്പാണ് സിനിമയുടെ റീക്കോൾ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. കൂടാതെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരുന്നു.
ഇപ്പോൾ ഇതാ സിനിമയിലെ പ്രധാന കഥാപാത്രത്തമായ മീര ദേശ്മുഖായി എത്തുന്ന തബുവിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. കേസ് വീണ്ടും തുറക്കാൻ പോകുന്നു എന്ന അടിക്കുറിപ്പ് നൽകിയാണ് അണിയറപ്രവർത്തകർ തബുവിന്റെ പോസ്റ്റർ പങ്കുവച്ചത്. ചിത്രം നവംബർ 18ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ALSO READ : Mili Movie: അന്ന ബെന്നിന് പകരം ജാൻവി; 'ഹെലൻ' ഹിന്ദി റീമേക്ക് 'മിലി' എത്തുന്നു; ടീസർ
വയകോം 18 സ്റ്റുഡിയോസ്, ടി സീരിസ്, പനോരമ സ്റ്റുഡിയോസ് എന്നീ ബനറുകളിൽ ഭുഷൻ കുമാറും കൃഷൻ കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഭിഷേക് പഥക്കാണ് ചിത്രം സംവിധായകൻ. റോക്ക്സാറ്റാർ ഡിഎസ്പിയാണ് ചിത്രത്തിന് സംഗീതം ഒരുക്കന്നത്. സുധിർ കുമാർ ചൌധരിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അജയ് ദേവ്ഗണിനെയും തബുവിനെയും കൂടാതെ ശ്രെയ ശരണ്‍, ഇഷിത ദത്ത, അക്ഷയ് ഖന്ന തുടങ്ങിയവരുവും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രത്തിൻറെ ആദ്യ ഭാഗം സംവിധാനം ചെയ്തത് നിഷികാന്ത് കാമത്ത് ആയിരുന്നു. ഇദ്ദേഹം 2020 ൽ അന്തരിച്ചിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി കൂടാതെ ചൈനീസ് ഭാഷയിൽ വരെ ചിത്രം റീമേക്ക് ചെയ്തിരുന്നു. എല്ലാ ഭാഷകളിലും ചിത്രത്തിന് നേടാൻ കഴിഞ്ഞത് വൻ വിജയമായിരുന്നു. അടുത്തിടെ ഒരു അമ്മയുടെ ടെലിവിഷൻ സ്റ്റേജ് ഷോയ്ക്കിടെ ദൃശ്യത്തിന്റെ മൂന്നാം ഭാഗമുണ്ടാകുമെന്ന് നിർമാതാവായ ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...