റിലീസിന് തൊട്ട് പിന്നാലെ അജയ് ദേവഗൺ നായകനായ ദൃശ്യം-2 ൻറെ ഹിന്ദി പതിപ്പ് ഓൺലൈനിൽ ചോർന്നു. തമിഴ് റോക്കേഴ്സ്, മൂവീറൂൾസ്, ഫിൽമിസില്ല,ടെലഗ്രാം സൈറ്റുകളിലും ഗ്രൂപ്പുകളിലും ചിത്രം ലഭ്യമാണെന്ന് ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൈറേറ്റഡ് എച്ച് ഡി കോപ്പികളാണ് ഇതിൽ പലതും. ഇതോടെ ചിത്രത്തിൻറെ ബോക്സോഫീസ് കളക്ഷനെ ഇത് ബാധിച്ചേക്കാം എന്നും സിനിമയുടെ അണിയറ പ്രവർത്തകർക്ക് ആശങ്കയുണ്ട്. ദൃശ്യം മലയാളം പതിപ്പുകളുടെ വിജയം കണക്കിലെടുക്കുമ്പോൾ ഹിന്ദി പതിപ്പിനും ഗംഭീര കളക്ഷൻ തന്നെയാണ് പ്രതീക്ഷിക്കുന്നത്. അജയ് ദേവഗണിനെ കൂടാതെ ശ്രിയ ശരൺ , ഇഷിത ദത്ത , മൃണാൽ ജാദവ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.


 



ചിത്രത്തിൽ വിജയ് സൽഗോൻകാർ എന്ന കഥാപാത്രമായാണ് അജയ് എത്തുന്നത്.2015-ലാണ് ചിത്രത്തിൻറെ മലയാളം പതിപ്പ് ആദ്യം എത്തുന്നത്. ഇതിന് പിന്നാലെ 2021-ൽ ദൃശ്യം2 എത്തിയിരുന്നു. അഭിഷേക് പഥകാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. ആമീൽ കീയാൻ ഖാൻ, അഭിഷേക് പതക് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ എഴുതിയത്. 


ALSO READ: Kumari OTT: കുമാരി നെറ്റ്ഫ്ളിക്സിലെത്തും; റീലിസ് തീയ്യതി പുറത്ത് വിട്ടു


സുധീർ കെ ചൗധരി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രം നിർമ്മിച്ചത് ഭൂഷൺ കുമാർ, കുമാർ മംഗത് പതക്, കൃഷൻ കുമാർ എന്നിവർ ചേർന്നാണ്.  പനോരമ സ്റ്റുഡിയോസ്, വിയകോം 18 സ്റ്റുഡിയോസ്, ടി സീരിസ് ഫിലിംസ് എന്നിവരുടെ ബാനറിലാണ് ചിത്രം എത്തുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്