Drishyam 3:  മലയാളത്തില്‍ മോഹന്‍ ലാലും ഹിന്ദിയില്‍ അജയ് ദേവ്ഗണും തബുവും തകര്‍ത്തഭിനയിച്ച ദൃശ്യം സിനിമയുടെ  മൂന്നാം പതിപ്പ് എത്തുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ദൃശ്യം 3 ഹിന്ദിയിലും  മലയാളത്തിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.  ദൃശ്യം 3  ഹിന്ദിയില്‍  അജയ് ദേവ്ഗണും തബുവും മറ്റുള്ളവരും വീണ്ടും ഒരുമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മലയാളത്തിലെ സസ്പെൻസ് ലീക്ക് ആവാതെ ഹിന്ദി സിനിമാ പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ വഴിയൊരുക്കുകയാണ് നിര്‍മ്മാതാക്കള്‍. അതായത്, സസ്പെൻസ് ചോരാതിരിക്കാന്‍, ദൃശ്യം 3 എല്ലാ ഭാഷകളിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 


Also Read:  Drishyam 2 Review : ഇങ്ങനെ വേണം റീമേക്ക് ചെയ്യാൻ; ഒറിജിനലിനെ വെല്ലുന്ന ഹിന്ദി പതിപ്പ്; ദൃശ്യം 2 റിവ്യൂ


അതേസമയം, ദൃശ്യം 2 വിന്‍റെ ബോളിവുഡ് പതിപ്പ് ശക്തമായ ഓപ്പണിംഗുമായി  ബോളിവുഡില്‍ അടിപൊളി പ്രദര്‍ശനം തുടരുകയാണ്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങളോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. 


Also Read:  ദൃശ്യം 2'വിന് ഗോവന്‍ ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ; പ്രത്യേക പ്രദര്‍ശനത്തിനെത്തുമെന്ന് അജയ് ദേവ്ഗണ്‍


അജയ് ദേവ്ഗണും തബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം റിലീസ് ദിവസം മുതല്‍ ബോക്‌സോഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 


ദൃശ്യത്തിൽ അജയ് ദേവ്ഗൺ, ശ്രിയ ശരൺ, തബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദൃശ്യം രണ്ടാം ഭാഗത്തിൽ, അക്ഷയ് ഖന്നയും ടീമിനൊപ്പം ചേർന്നു, വളരെക്കാലത്തിന് ശേഷം അക്ഷയ് ഖന്നയെ കാണാൻ കഴിഞ്ഞതിൽ  സിനിമ പ്രേമികള്‍ സന്തോഷത്തിലാണ്. 


മോഹൻലാല്‍ നായകനായി മലയാളത്തില്‍ പുറത്തിറങ്ങിയ  ദൃശ്യം ചിത്രങ്ങളുടെ (2013, 2021) റീമേക്കുകളാണ് ഹിന്ദി ഭാഷയിലുള്ള ചിത്രങ്ങള്‍. . 2022 തുടക്കം മുതല്‍ ബോളിവുഡ് ബോക്‌സോഫീസ് മാന്ദ്യത്തിലേക്ക് നീങ്ങുന്ന അവസരത്തിലാണ് ദൃശ്യം 2 വുമായി അജയ് ദേവ്ഗൺ എത്തിയത്. അതായത്,  ബോളിവുഡ് ബോക്‌സോഫീസിന് ഒരു പുത്തന്‍ ഉണര്‍വ് നല്‍കിയിരിയ്ക്കുകയാണ് ദൃശ്യം 2.....!! 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.