ഇൻവസ്റ്റിഗേഷൻ ത്രില്ലർ 'കണ്ണൂർ സ്ക്വാഡ് മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോഴേയ്ക്കും 50 കോടികടന്നാണ് സിനിമയുടെ യാത്ര. 'ദൃശ്യ'ത്തെ പിന്നിലാക്കിയാണ് നേട്ടം. മലയാള സിനിമകളിൽ ആഗോള തലത്തിൽ മികച്ച കളക്ഷൻ നേടുന്ന ആദ്യ പത്തിലും കണ്ണൂർ സ്ക്വാഡ് ഉൾപ്പെട്ടു. ആഗോളതലത്തിൽ 30 കോടിയും 60 കോടിയും സിനിമ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനമറിയിച്ച് നടൻ ദുൽഖർ സൽമാനും രംഗത്തു വന്നിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കണ്ണൂർ സ്ക്വാഡ്'. മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഎസ്‌ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, റോണി ഡേവിഡ് രാജ്, കിഷോർ കുമാർ ജി, ശബരീഷ് വർമ്മ, സണ്ണി വെയ്ൻ എന്നിവരും അഭിനയിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.