ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്‍റെ നായികയായി ദൃശ്യം  Drishyam) എന്ന സിനിമയിൽ അഭിനയിച്ച ശ്രിയ ശരൺ ഒരു വലിയ രഹസ്യം ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ശ്രിയ ശരൺ (Shriya Saran) നടത്തിയ  വെളിപ്പെടുത്തൽ  ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.  അവരുടെ   വ്യക്തിജീവിതത്തെക്കുറിച്ച് പല തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും  അതെല്ലാം  നിഷേധിച്ചുകൊണ്ട് ഒരു വലിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ താരം   നടത്തിയിരിയ്ക്കുന്നത്. 


യഥാർത്ഥത്തിൽ  ലോക്ക്ഡൗൺ  സമയം തനിക്ക് ഏറെ  സഹസികമായിരുന്നു എന്നാണ് താരം അഭിപ്രായപ്പെട്ടത്. യഥാർത്ഥത്തിൽ 2020  ലോക്ക്ഡൗൺ സമയത്ത് താരം അമ്മയായി, എന്നാല്‍, ഏറെ വൈകിയാണ് ഈ  Good News അവര്‍ ആരാധകരുമായി പങ്കുവച്ചത്. 


Also Read: Shriya Saran: ജന്മദിനത്തില്‍ ആരാധകര്‍ക്കായി Topless Photos പങ്കുവച്ച് ശ്രിയ ശരൺ, ചിത്രങ്ങള്‍ വൈറല്‍


അമ്മയായതിന്‍റെ  സന്തോഷം പങ്കുവച്ച നടി ശ്രിയ ശരണ്‍ ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോയും പങ്കുവച്ചിരുന്നു.  2020 ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്നാണ് ശ്രിയ കുറിച്ചത്.  രാധ  എന്നാണ് താരം കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്. 



2018 ലായിരുന്നു ശ്രിയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്. ശ്രിയയുടെ മുംബൈയിലെ അന്ധേരിയിലെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.  


ഹരിദ്വാറില്‍ ജനിച്ച ശ്രിയ വളര്‍ന്നത് ഡല്‍ഹിയിലാണ്. 2001 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം ചെയ്യുന്നത്. പിന്നീട് ഒട്ടനവധി തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡ്  സിനിമയിലും താരം അഭിനയിച്ചിരുന്നു.  കാര്‍ത്തിക് നരേന്‍റെ നരഗാസുരന്‍, ഗമനം, തട്ക, ആര്‍ആര്‍ആര്‍ തുടങ്ങിയവയാണ് ശ്രിയയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.