Drishyam 2 Collection: സിനിമാ ഹാളുകളില്‍ ആരവം സൃഷ്ടിച്ച ദൃശ്യത്തിന് ശേഷം ദൃശ്യം 2വും അതേ മാജിക് ആവര്‍ത്തിക്കുകയാണ്. മാന്ദ്യം നേരിടുകയായിരുന്ന ബോളിവുഡ്  ബോക്‌സോഫീസിന് ഉണര്‍വ്വ് നല്‍കിയിരിയ്ക്കുകയാണ് വിജയ് സൽഗോങ്കറും സംഘവും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യദിനം മുതല്‍ മികച്ച കളക്ഷന്‍ നേടിയാണ്‌ ദൃശ്യം 2 മുന്നേറുന്നത്. ചിത്രത്തിന്‍റെ  ഓരോ ദിവസത്തെയും കളക്ഷന്‍ പ്രതീക്ഷ ഉയര്‍ത്തുകയാണ്.  നവംബർ 1നാണ് ദൃശ്യം 2  റിലീസ് ചെയ്തത്. എന്നാല്‍, ആദ്യ ദിനം മുതല്‍ മികച്ച കളക്ഷനാണ് ദൃശ്യം 2 നല്‍കുന്നത്.  കൂടാതെ, അനുദിനം കളക്ഷന്‍ കൂടുന്നുമുണ്ട്.  


Also Read:  Drishyam 3: സസ്പെൻസ് ലീക്ക് ആവില്ല..!! 'ദൃശ്യം 3' ഹിന്ദിയിലും മലയാളത്തിലും ഒരേ ദിവസം? 


മോഹൻലാൽ നായകനായി ഇതേപേരില്‍ 2021ൽ പുറത്തിറങ്ങിയ മലയാള സിനിമയുടെ ഹിന്ദി റീമേക്കാണ് 'ദൃശ്യം 2'. ഈ ചിത്രം റിലീസ് ചെയ്തിട്ട് ഇപ്പോള്‍ 5 ദിവസം പിന്നിട്ടു.  റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം ഇതുവരെ ബജറ്റിൽ കൂടുതൽ വരുമാനം നേടിയിട്ടുണ്ട്. ചിത്രം 100  കോടി ക്ലബില്‍ ഇടം നേടുമെന്ന കാര്യം ഉറപ്പായി. 


ദൃശ്യം 2വിന്‍റെ ഇതുവരെയുള്ള കളക്ഷന്‍ ഇപ്രകാരമാണ്


ബോളിവുഡ് ചിത്രം  'ദൃശ്യം 2' റിലീസ് ചെയ്തിട്ട് ഇപ്പോള്‍ അഞ്ച് ദിവസം പിന്നിട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രത്തിന്‍റെ  ബോക്‌സ് ഓഫീസ് കളക്ഷൻ അതിവേഗം വളരുകയാണ്,  അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്‍റെ കളക്ഷൻ 100 കോടി എന്ന കണക്കിൽ എത്തുമെന്നാണ് അനുമാനം. 
 
ഒന്നാം ദിവസം - 15.38 കോടി രൂപ


രണ്ടാം ദിവസം - 21.59 കോടി


മൂന്നാം ദിവസം - 27.17 കോടി രൂപ


നാലാം ദിവസം - 11.87 കോടി


അഞ്ചാം ദിവസം  - 11 കോടി രൂപ (ആദ്യകാല ട്രെൻഡുകൾ)


ആകെ കളക്ഷൻ - 87.01 കോടി


50 കോടി മുതൽ മുടക്കിലാണ് ദൃശ്യം 2 ഒരുക്കിയിരിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ദിവസം കൊണ്ട് ബജറ്റിനേക്കാള്‍ കൂടുതൽ വരുമാനം നേടി ചിത്രം വിജയിച്ചു. ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷൻ നോക്കുമ്പോൾ ഈ ചിത്രം 100 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്.  


സസ്പെൻസ്-ക്രൈം ഡ്രാമ ചിത്രമായ 'ദൃശ്യം 2' ൽ, വിജയ് സൽഗോങ്കർ എന്ന കഥാപാത്രത്തിലൂടെ അജയ് ദേവ്ഗൺ വീണ്ടും പ്രേക്ഷകരിലേക്ക് ശക്തമായി മടങ്ങിയെത്തിയിരിയ്ക്കുകയാണ്.  
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.