ബംഗളൂരൂ: ലഹരി മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ നടി രാഗിണി ദ്വിവേദിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. താരത്തിന്‍റെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. യെലഹങ്കയിലെ ഫ്ലാറ്റില്‍ നിന്നുമാണ് നടിയെ പിടികൂടിയത്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാഗിണിയ്ക്ക് അന്വേഷണ സംഘം നോട്ടീസയച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മയക്കുമരുന്ന് റാക്കറ്റുമായി ചിരഞ്ജീവി സാര്‍ജയ്ക്ക് ബന്ധം? പൊട്ടിതെറിച്ച് കിച്ച സുദീപ്


ചാമരാജ്പേട്ടിലെ സിസിബി ആസ്ഥാനത്ത് ഇന്ന് ഹാജരാകണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാന്‍ ശനിയാഴ്ച വരെ താരം സമയം ചോദിച്ചെങ്കിലും ക്രൈം ബ്രാഞ്ച് ആ ആവശ്യം നിരസിക്കുകയായിരുന്നു. പല പാര്‍ട്ടികളും പങ്കെടുത്തിട്ടുള്ള ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ട് എന്നാണ് പോലീസ് പറയുന്നത്. 


ലഹരിമരുന്ന് വേട്ടയില്‍ ഞെട്ടി കന്നഡ ചലച്ചിത്ര മേഖല.. പിടിയിലായത് ടെലിവിഷന്‍ താരം


മലയാള ചലച്ചിത്രം കാണ്ഡഹാറിലെ നായികയായിരുന്നു രാഗിണി. അതേസമയം, ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര താരം സഞ്ജന ഗല്‍റാണിയ്ക്കും അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്. ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില താരങ്ങളുടെ വിവരങ്ങള്‍ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പോലീസിനു കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സഞ്ജനയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. 


Unlock 4: ശ്രദ്ധിക്കുക.. മെട്രോ സർവീസിനുള്ള മാർഗനിർദ്ദേശങ്ങൾ ഇതാണ്..!


ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാഗിണിയുടെ സുഹൃത്ത് രവി ശങ്കറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. രവി ശങ്കറിനെ കൂടാതെ സഞ്ജനയുടെ സുഹൃത്ത് രാഹുലും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പുറമേ, കന്നഡ സിനിമാ മേഖലയിലെ 12 ഓളം പ്രമുഖര്‍ക്ക് കൂടി ക്രൈം ബ്രാഞ്ച് നോട്ടീസയച്ചേക്കും എന്നാണ് സൂചന.