ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അടി'. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ. അഹാനയ്ക്ക് പിറന്നാൾ സമ്മാനം എന്ന് കുറിച്ച് കൊണ്ടാണ് ദുൽഖർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

''മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ അഹാന. എന്റെയും ടീം വേഫെയറർ ഫിലിംസിന്റെയും അഭിനന്ദനത്തിന്റെ ഒരു ചെറിയ ടോക്കൺ ഇതാ. അടിയിലെ ഗീതികയെ നീ ജീവനുള്ളവളാക്കി. പ്രേക്ഷകർ ഈ ചിത്രം കാണുന്നതിനായി കാത്തിരിക്കുകയാണ്. നല്ലൊരു വർഷം ആശംസിക്കുന്നു...''



Also Read: Ajayante randam moshanam: മിന്നൽ ഇഫക്ട് കഴിഞ്ഞു, ഇനി കളരി; 'അജയന്റെ രണ്ടാം മോഷണം' പ്രീ വിഷ്വലൈസേഷൻ


പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്ന ദുൽഖർ തന്നെയാണ്. രതീഷ് രവിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. അൻവർ അലിയുടെ വരികൾക്ക് ​ഗോവിന്ദ് വസന്തയാണ് സം​ഗീതം നൽകിയിരിക്കുന്നത്. എഡിറ്റർ - നൗഫൽ അബ്ദുള്ള, ആർട്ട് - സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് - സുനിൽ കാര്യാട്ടുകര, കോസ്റ്റ്യൂംസ് - സ്റ്റെഫി സേവ്യർ, മേക്കപ്പ് - രഞ്ജിത്ത് മണാലിപ്പറമ്പിൽ, പ്രൊജക്ട് ഡിസൈനർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ - റന്നി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - വിനോഷ് കൈമൾ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ - സഞ്ജു ടോം ജോർജ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.