കൊച്ചി: ദുൽഖർ സൽമാനും മൃണാൾ താക്കൂറും രശ്മിക മന്ഥാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സീതാ രാമത്തിൽ ആദ്യം പുറത്ത്. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൾ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തിൽ പെൺ പൂവേ, തേൻവണ്ടേ എന്ന് തുടങ്ങുന്ന ​ഗാനത്തിന് വിശാൽ ചന്ദ്രശേഖർ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. സംഗീത സംവിധായകൻ ശരത്തും നിത്യ മാമനും ചേർന്ന് ആലപിച്ച ഗാനത്തിന് അരുൺ അലാത്താണ് മലായളത്തിൽ വരികൾ കുറിച്ചിരിക്കുന്നത് 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓ സീതാ, ഹേയ് രാമാ എന്ന വരികളിലാണ് തെലുഗിൽ ​ഗാനം ആരംഭിക്കുന്നത്. എസ്പിബി ചരണും രമ്യ ബെഹറയുമാണ് ​ഗായകർ. ആനന്ത് ശ്രീറാം ആണ് വരികൾ എഴുതിയത്. തമിഴിൽ ഹേയ് സീതാ ഹേയ് രാമാ എന്നാണ് വരികൾ തുങ്ങുന്നത്. എസ്പിബി ചരണും സിന്ദൂരിയുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് മദൻ കർക്കിയാണ്. 



ALSO READ : Prithviraj Movie : ബോളിവുഡിന്റെ പ്രതാപം തിരിച്ചു പിടിക്കാൻ പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാറെത്തുന്നു; പൃഥ്വിരാജ് സിനിമയുടെ ട്രെയിലർ പുറത്ത്


ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുഗു ചിത്രമാണ് സീതാ രാമം. 'സ്വപ്‌ന സിനിമ' ആണ് ചിത്രത്തിന്റെ നിർമ്മാണം. വൈജയന്തി മൂവീസ് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് സീതാരാമം. ഹനു രാഘവപുടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തിലെത്തുന്നുണ്ട്. ഇവർ മൂന്ന് പേരെ കൂടാതെ സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.


വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് വിവരം. പി എസ് വിനോദ് ഛായാഗ്രഹണവും വൈഷ്ണവി റെഡ്ഡി കലാസംവിധാനവും സുനിൽ ബാബു പ്രൊഡക്ഷൻ ഡിസൈനും ശീതൾ ശർമ്മ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.