Dulquer Salman : ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ഒടിടി സീരീസ് നെറ്റ്ഫ്ലിക്സിൽ എത്തുന്നു; ഒപ്പം രാജ്‌കുമാർ റാവുവും
ഈ സീരിസിൽ ദുല്‍ഖർ സൽമാനെ കൂടാതെ ബോളിവുഡ് താരങ്ങളായ രാജ്‌കുമാർ റാവു, ആദര്‍ശ് ഗൗരവ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Kochi : ദുൽഖർ സൽമാന്റെ (Dulquer Salman) ആദ്യ ഒടിടി സീരീസ് (OTT Series) ഉടൻ എത്താൻ ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ലിക്സിന്റെ (Netflix) പുതിയ സീരിസിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. ഫാമിലി മാന്‍ സംവിധായകരായ രാജും ഡികെയും വീണ്ടും ഒരുമിച്ച് ഒരുക്കുന്ന സീരിസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഈ സീരിസിൽ ദുല്‍ഖർ സൽമാനെ കൂടാതെ ബോളിവുഡ് താരങ്ങളായ രാജ്‌കുമാർ റാവു, ആദര്‍ശ് ഗൗരവ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സീരിസിൽ ദുൽഖറിന് പകരം ആദ്യം ദില്‍ജിത്ത് ദോസാഞ്ചിനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഡേറ്റ് ക്ലാഷായതിനെ തുടർന്ന് ദില്‍ജിത്ത് സീരിസിൽ നിന്ന് പിന്മാറുകയായിരുന്നു.
അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ 2 വർഷങ്ങളായി ഒടിടി സീരിസിന് മികച്ച കണ്ടന്റുകൾ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ദില്‍ജിത്ത് സീരിസിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ദുല്‍ഖര്‍ സീരീസിന്റെ ഭാഗമായത്.
ഇത് ഒരു കോമഡി ത്രില്ലറാണ് സീരീസാണ്. മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സീരീസ് മുന്നോട്ട് പോകുന്നത്. സീരിസിന്റെ ചിത്രീകരണം നിലവിൽ ഡെഹറാഡൂണില്‍ പുരോഗമിച്ച് വരികെയാണ്. മാർച്ച് അവസാനത്തോടെ സീരിസിന്റെ ചിത്രീകരണം പൂർത്തിയാകും. എന്നാൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചിത്രീകരണത്തിന് എത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...