ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണ് 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്'. സീരീസിന്റെ മോഷൻ ടീസർ പുറത്തുവിട്ടു. ദുൽഖർ സൽമാന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഓ​ഗസ്റ്റ് 2ന് സീരീസിന്റെ ട്രെയിലർ പുറത്തുവിടുമെന്നും അണിയറക്കാർ അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദുൽഖർ തന്നെയാണ് മോഷൻ ടീസർ പുറത്തുവിട്ടിരിക്കുന്നത്. രാജ് നിദോരു, കൃഷ്‍ണ ഡി കെ എന്നിവരാണ് സീരിസ് സംവിധാനം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജും ഡികെയും സൃഷ്ടിച്ച ഈ അവിശ്വസനീയമായ ലോകത്തെ വിശേഷിപ്പിക്കാൻ ഒരു വാക്ക് ഉണ്ടെങ്കിൽ, അതാണ്
എന്റർടെയ്ൻമെന്റ്, എന്ന ക്യാപ്ഷനോടെയാണ് ദുൽഖർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ഉടന്‍ നെറ്റഫ്ളിക്സില്‍ വരുമെന്നും ദുൽഖർ വ്യക്തമാക്കി. രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, സുമന്‍ കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും എന്നിവരും സീരീസിലുണ്ട്.



അഭിലാഷ് ജോഷി സംവിധാനം ചെയ്‍യുന്ന 'കിം​ഗ് ഓഫ് കൊത്ത' എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി വരാനിരിക്കുന്ന ചിത്രം. ദുൽഖറിന്റെ പിറന്നാൾ കളറാക്കാൻ കിംഗ്‌ ഓഫ് കൊത്തയിലെ ആദ്യ ഗാനം ‘കലാപകാരയുടെ’ പ്രൊമോ റിലീസ് ചെയ്‌തു.​ ​ഗാനം ഇന്ന് പുറത്തിറക്കും. സോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനൽ വഴിയാണ് പ്രൊമോ പുറത്ത് വിട്ടത്. 28 സെക്കന്റ് ദൈർഘ്യമുള്ള പ്രൊമോയാണ് പുറത്ത് വിട്ടിരിക്കുന്നത്. കലാപകാര എന്ന ഗാനം റിതിക സിംഗ് അവതരിപ്പിക്കുന്ന ഡാൻസ് നമ്പറാണ്. റിതികക്കൊപ്പം ദുൽഖർ ഡാൻസ് ചെയ്യുന്ന ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. വൻ താര നിരയാണ് കിം​ഗ് ഓഫ് കൊത്തയിൽ ദുൽഖറിനൊപ്പം എത്തുന്നത്.


Also Read: King of Kotha: ആടിത്തിമിർക്കാൻ ദുൽഖർ എത്തുന്നു; കലാപകാര പ്രൊമോ പുറത്ത് വിട്ടു


ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം: നിമീഷ് രവി. സംഘട്ടനം: രാജശേഖർ, സ്ക്രിപ്റ്റ്: അഭിലാഷ് എൻ. ചന്ദ്രൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.