ചാർളിയിലെ ദുൽഖർ സൽമാന്റെ അഭിനയം തിയേറ്ററിൽ കണ്ടതോട് കൂടിയാണ് അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായതെന്ന് ആശാ ശരത്തിന്റെ മകൾ ഉത്തര. സിനിമയിൽ അഭിനയിക്കണമെന്ന് ആദ്യമായി തോന്നിയതെപ്പോഴാണെന്ന് മൈൽസ്റ്റോൺ  മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറയുകയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുന്ന താരം. ദുൽഖർ സൽമാന്റെ അഭിനയം അതിശയിപ്പിച്ചുവെന്നും, ഫ്രീ സ്പിരിറ്റായി ചെയ്ത ആ കഥാപാത്രം വളരെ രസകരമായി തോന്നിയെന്നും ഉത്തര പറഞ്ഞു. ഡിഗ്രി ഒന്നാം വര്ഷം പഠിക്കുമ്പോഴാണ് ഉത്തര ചാർളി തിയേറ്ററിൽ കണ്ടതെന്നും പറയുന്നുണ്ട്. അപ്പോൾ തന്നെ അമ്മയോട് ഇത് പറഞ്ഞെങ്കിലും 'അമ്മ അതിനെ കാര്യമായി എടുത്തില്ലെന്നാണ് ഉത്തര പറയുന്നത്. പിന്നീട് പുതിയ ചിത്രമായ ഖെദ്ദയുടെ സംവിധായകൻ ഉത്തരയെ അഭിനയിപ്പിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് ഉത്തരയ്ക്ക് അത്തരത്തിൽ ഉള്ളൊരു ആഗ്രഹം ഉണ്ടായിരുന്നതായി അറിഞ്ഞതെന്ന് ആശ ശരത്തും പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തരയുടെ ആദ്യ ചിത്രം ഖെദ്ദ ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. ആശ ശരത്താണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മൊബൈലിലൂടെ വരുന്ന ഒരു പ്രണയവും, തുടർന്നുണ്ടാകുന്ന പ്രശ്‍നങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാകുന്നത്. സോഷ്യൽ മീഡിയയുടെ ദുരുപയോഗമാണ് ചിത്രം പറയുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.


ALSO READ:  Khedda TRailer : ഉദ്വേഗം നിറച്ച് ആശ ശരത്ത് ചിത്രം ഖെദ്ദയുടെ ട്രെയ്‌ലർ; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്


ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയിൽ ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജീവിതത്തിൽ എന്ന പോലെ സിനിമയിലും അമ്മയും മകളുമായാണ് ആശാ ശരത്തും മകളും എത്തുന്നത് എന്നതും കൗതുകമുണർത്തുന്ന കാര്യമാണ്.  ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.  ശ്രീവത്സൻ ജെ മേനോൻ ഈണമിട്ട് മനോജ്‌ കുറൂർ എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.


മനോജ്‌ കാനയാണ് സിനിമയുടെ സംവിധായകൻ. തിരക്കഥയും അദ്ദേഹത്തിന്റെത് തന്നെയാണ്. പ്രതാപ് പി നായർ കാമറ കൈകാര്യം ചെയ്യുന്നു. ബിജിപാലിന്റേതാണ് ആണ് പശ്ചാത്തല സംഗീതം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.