ഷാരൂഖ് ഖാനെ നായകനാക്കി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡങ്കി. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടു. ഈ ക്രിസ്മസിന് റിലീസാകുന്ന ചിത്രത്തിനായി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു വാക്ക് പാലിക്കാനുള്ള ഒരു സൈനികന്റെ യാത്രയുടെ ഹൃദയസ്പർശിയായ കഥ എന്നാണ് ആദ്യ ടീസറിനൊപ്പം അണിയറക്കാർ കുറിച്ചിരിക്കുന്നത്. രണ്ടാമത്തെ ടീസർ ഉടൻ തന്നെ പുറത്തിറക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

തപ്സി പന്നുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്മെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. 



Also Read: Leo Ott Update: 'ലിയോ' എപ്പോൾ ഒടിടിയിലെത്തും? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ...


 


പ്രീതം ആണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാളിയായ സി.കെ മുരളീധരൻ ആണ് ഛായാ​ഗ്രഹണം. ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഇന്ന് ഡങ്കിയുടെ ആദ്യ ടീസർ പുറത്തുവിട്ടിരിക്കുന്നത്. പഠാൻ, ജവാൻ തുടങ്ങിയ ചിത്രങ്ങൾ പോലെ ഡങ്കിയും വമ്പൻ ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും ആരാധകരും. ബോക്സ് ഓഫീസിൽ 1000 കോടി കടന്ന ചിത്രങ്ങളാണ് പഠാനും ജവാനും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.