Kallanum Bhagavathiyum: കള്ളനും ഭഗവതിയും ടീമിന്റെ പുതിയ ചിത്രം അണിയറയിൽ
East Coast Vijayan Movie: മലയാളത്തിലെ മുൻ നിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രം ഒരു ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലറാണ്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജ, സ്വിച്ചോൺ കർമ്മം ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവി ക്ഷേത്രാങ്കണത്തിൽ വെച്ച് നിർവ്വഹിച്ചു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായ അമിത് ചക്കാലക്കൽ നായകനാകുന്ന ഈ ചിത്രത്തിൽ 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിൽ ദേവിയായി വിസ്മയിപ്പിച്ച ബംഗാളി താരം മോക്ഷ, അനുശ്രീ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളത്തിലെ മുൻ നിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രം ഒരു ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലറാണ്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്. "കള്ളനും ഭഗവതിയും" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയും, സംഭാഷണവുമൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ കെ വി അനിലിന്റേതാണ്. "കള്ളനും ഭഗവതിയും" ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ALSO READ: ബ്ലാക്ക് ഔട്ട്ഫിറ്റിൽ കിടിലൻ ലുക്കിൽ മാളവിക മോഹനൻ
രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-രഞ്ജിൻ രാജ്. എഡിറ്റർ-ജോൺകുട്ടി. കല-സുജിത് രാഘവ്, മേക്കപ്പ്-രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർസ്-അലക്സ് ആയൂർ, അസിം കോട്ടൂർ,അനൂപ് അരവിന്ദൻ,സ്റ്റിൽസ്- അജി മസ്കറ്റ്,പി ആർ ഒ-എ എസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.