ലൈംഗിക ആരോപണം ഉന്നയിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി ഇടവേള ബാബു. ജുബിത, മീനു മുനീർ എന്നിവർക്കെതിരെയാണ് ഇവേള ബാബു പരാതി നൽകിയിരിക്കുന്നത്. ഡിജിപിക്കും അന്വേഷണ കമ്മിഷനുമാണ് പരാതി നൽകിയത്. ഇമെയിൽ വഴിയാണ് പരാതി അയച്ചത്. ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഇടവേള ബാബു പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന് ഇടവേള ബാബു പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും നിയമോപദേശം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞു.


Also Read: Actress Asha Sharath: ''അദ്ദേഹത്തിൽ നിന്ന് എനിക്ക് ദുരനുഭവമുണ്ടായിട്ടില്ല''; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ആശ ശരത്ത്


 


2013 ലെ ഒരു സിനിമയുടെ സെറ്റിൽ വച്ച് നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ എന്നിവർ തന്നെ ശാരീരികമായും വാക്കാലും അധിക്ഷേപിച്ചതായാണ് മിനു മുനീർ ആരോപിച്ചത്. അമ്മയിൽ അം​ഗമാകാൻ ‘അഡ്‌ജസ്റ്റ്‌മെൻ്റ്’ ചെയ്യാൻ ബാബു നിർദ്ദേശിച്ചതായി നടി ജുബിത ആൻഡി ആരോപിച്ചു. ആവശ്യങ്ങൾ നിരസിച്ചതിനെ തുടർന്ന് തനിക്ക് സിനിമാ ഓഫറുകൾ ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്