`നല്ല സമയം` എഡിറ്റിങ്ങ് പൂർത്തിയായി; 100 മിനുറ്റ് ആഘോഷം വാഗ്ദാനം നൽകി സംവിധായകൻ ഒമർ ലുലു
`നല്ല സമയം എഡിറ്റിങ്ങ് പൂർത്തിയായി. 100 മിനിറ്റ് എന്റർടൈന്മെന്റ് സമ്മാനിക്കും നിങ്ങൾക്ക്`. ഇതാണ് ഒമർ ലുലുവിന്റെ വാഗ്ദാനം.
ധമാക്കയ്ക്ക് ശേഷം ഒമർ ലുലുവിന്റെ അടുത്തതായി റിലീസ് ആവാൻ ഒരുങ്ങുന്ന 'നല്ല സമയം' എന്ന ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. നല്ല സമയം എന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് പൂർത്തിയായി എന്ന വാർത്തയാണ് അറിയിച്ചിരിക്കുന്നത്.
"നല്ല സമയം എഡിറ്റിങ്ങ് പൂർത്തിയായി. 100 മിനിറ്റ് എന്റർടൈന്മെന്റ് സമ്മാനിക്കും നിങ്ങൾക്ക്". ഇതാണ് ഒമർ ലുലുവിന്റെ വാഗ്ദാനം. മലയാള സിനിമയിൽ നിരവധി സഹ നടൻ വേഷങ്ങൾ കൈകാര്യം ചെയ്ത ഇർഷാദ് നായകനാവുന്ന ചിത്രം കൂടിയാണ് 'നല്ല സമയം.' നേരത്തെ തന്നെ മോഹൻലാൽ നായകനായി മനസ്സിൽ കണ്ട ചിത്രമാണ് ഇതെന്ന് ഒമർ ലുലു പറഞ്ഞിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വാക്കുകൾ ഇങ്ങനെ
"തൃശ്ശൂർകാരനായ സ്വാമിയേട്ടൻ എന്ന സ്വാമിനാഥനാണ് "നല്ല സമയം" എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്. ഞാന്‍ ലാലേട്ടനെ മനസ്സിൽ കണ്ടാണ് "നല്ല സമയം" എഴുതിയത് പക്ഷേ ലാലേട്ടൻ എന്ന ഫാക്ടർ എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സിൽ അതും തൃശ്ശൂരാണ് കഥ നടക്കുന്നത് തൃശ്ശൂർ ഭാഷയാണ് മെയിന്‍. അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനായ തൃശ്ശൂർകാരനായ നമ്മുടെ ഇർഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടൻ എന്ന നായക കഥാപാത്രമായി പോകുന്നത്.
കഥ കേട്ട് ഇർഷാദ് ഇക്കാ പറഞ്ഞു,"കഥ കൊള്ളാം നല്ല എന്റർട്ടേനർ ആണ് നാല് പെണ്ണ്‌പിള്ളേരും ഞാനും നൂലുണ്ടയും തമാശയും" പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാൻസ് ചെയ്താൽ ശരിയാവ്വോ ആളുകൾക്കു ഇഷ്ടമാവുമോ ? ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക,ഇക്ക ചെയ്താൽ ഒരു ഫ്രഷ്നെസ്സ് ഉണ്ടാവും വിചാരിച്ച പോലെ വർക്ക് ഔട്ട് ആയി വന്നാൽ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും.
ഇനി അഥവാ വിചാരിച്ച പോലെ വർക്ക് ഔട്ട് ആയില്ലെങ്കിൽ മാക്സിമം കുറെ ട്രോൾ വരും, പരാജയപ്പെടാൻ തയ്യാറായിട്ടുള്ളവൻ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ റിസ്ക് എടുത്തവനെ എവിടെ എങ്കിലും എത്തിയട്ട് ഉള്ളൂ അങ്ങനെ കുറെ മോട്ടിവേഷൻ ടോക്സും അങ്ങട്ട് വെച്ച് കാച്ചി ഇക്ക ഫ്ള്ളാറ്റ് .അങ്ങനെ എന്നെ വിശ്വസിച്ച് കൂടെ വന്ന ഇർഷാദ് ഇക്കാ "നല്ല സമയത്തിൽ" പൂണ്ട് വിളയാടിയട്ട് ഉണ്ട് എന്നാണ് എന്റെ വിശ്വാസം. എന്റെയും ഇർഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ. എന്റെ ട്രോൾ ഭഗവതികളെ ഇക്കാനെ കാത്തോളി".
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...