കൊച്ചി: മലയാള സിനിമയിൽ കയ്യൊപ്പു ചാർത്തിയ മമ്മൂട്ടി ഇപ്പോൾ ജീവകാരുണ്യരം​ഗത്തും സജീവമാവുകയാണ്. സാധാരണ വീൽ ചെയറിൽ ജീവിതം തള്ളി നീക്കിയിരുന്ന 25 പേർക്ക് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ റോബോട്ടിക്/ ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു.പൊന്നനിയിൽ നിന്നുള്ള അബൂബക്കറിന് വീൽചെയർ നൽകികൊണ്ട്  കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും മലയാളത്തിന്റെ സൂപ്പർസ്റ്റാറുമായ മമ്മൂട്ടിയാണ് പദ്ധതിയുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചത്.  നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷൻ, യുഎസ്ടി ഗ്ലോബലിന്റെയും സംയുക്തമായ പ്രവർത്തനത്തിലൂടെയാണ് അംഗപരിമിതരായ ആളുകൾക്കുള്ള റോബോട്ടിക് /ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: തലൈവരും ദളപതിയും ഒരൊറ്റ സ്ക്രീനിൽ; നെൽസന്റെ അടുത്ത ചിത്രം?


നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഫൗണ്ടേഷന്റെ  ഒടുവിലത്തെ പദ്ധതിയാണ് ഇലക്ട്രിക് വീൽചെയറിന്റെ വിതരണം. ഇലക്ട്രിക് വീൽചെയർ കെയർ ആൻഡ് ഷെയറിന് നൽകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ. റ്റി കമ്പനികളിൽ ഒന്നായ യുഎസ്ടി ഗ്ലോബൽ ആണ്. ചടങ്ങിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം, ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് ചികിത്സ സഹായം, ആദിവാസികൾക്കായുള്ള വിവിധ ക്ഷേമപ്രവർത്തനങ്ങൾ,എന്നീ രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഫൗണ്ടേഷൻ നടത്തി വരുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ പറഞ്ഞു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെ കൃത്യതയോടെ  മമ്മൂട്ടിയുടെ നേതൃത്വത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ,നിർമ്മാതാവ് ആന്റോ ജോസഫ്  പ്രോജക്ട് ഓഫീസർ അജ്മൽ ചക്കര പാടം, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.