കറണ്ട് ബിൽ കണ്ട് ഷോക്കടിച്ച് നടി താപ്‌സി പന്നു.. ഇതെന്ത് മറിമായം
ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവെച്ച വൈദ്യുതി മീറ്റര്‍ റീഡിങ് ജൂണിലാണ് പുനഃരാരംഭിച്ചതെന്ന് മുംബൈയില്‍ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവര്‍ അറിയിച്ചു
ഇത്തവണത്തെ വൈദ്യുതി ബില്ല് കണ്ട് ‘ഷോക്കടിച്ച്’ നടി താപ്‌സി പന്നു. മൂന്ന് മാസമായി അടച്ചിട്ടിരുന്ന വീട്ടില്‍ സാധാരണ വരുന്നതിനേക്കാള്‍ മൂന്നിരിട്ടി തുകയാണ് ബില്ല് വന്നതെന്നാണ് താപ്‌സി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഭ്രാന്തമായ ബില്ല് വരാന്‍ പുതിയ എന്ത് ഉപകരണങ്ങളാണ് ലോക്ഡൗണിനിടെ താന്‍ വാങ്ങിയത് എന്നറിയില്ല എന്ന് താപ്‌സി ട്വീറ്റ് ചെയ്തു.
കൂടാതെ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വൈദ്യുതി ബില്ല് പങ്കുവച്ചാണ് താപ്‌സിയുടെ ട്വീറ്റ്. ഏപ്രിലില്‍ 4390 ആയിരുന്നു ബില്ല്, മെയില്‍ 3850. 36,000 രൂപയാണ് താപ്സി പാനുവിന്റെ ജൂൺ മാസത്തെ ബിൽ. സാധാരണ ലഭിക്കുന്നതിന്റെ പത്ത് മടങ്ങാണ് ഇതെന്ന് താരം വ്യക്തമാക്കുന്നു. എന്ത് തരത്തിലുള്ള പവറിന്റെ പണമാണ് ഈടാക്കുന്നതെന്നും താപ്‌സി ചോദിക്കുന്നു.
അതേസമയം, ഇതിന് സമാനമായി രേണുക ഷാനെയും വൈദ്യുതി ബില്ലിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. മെയില്‍ 5,510 രൂപയുടെ ബില്ലും മെയ് ജൂണ്‍ മാസങ്ങള്‍ക്കായി 29,700 രൂപയുടെ ബില്ലുമാണ് ലഭിച്ചതെന്ന് രേണുക പറഞ്ഞു. നേരത്തെ തുഷാര്‍ ഗാന്ധിയും ബില്ല് ഉയര്‍ന്നതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 3500 രൂപ മാത്രം ബില്ല് വന്നിരുന്ന സ്ഥാനത്ത് ഇത്തവണ 13,580 രൂപയുടെ ബില്ലാണ് ലഭിച്ചതെന്ന് തുഷാര്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
Also Read: ഷംന കാസിം ബ്ലാക്‌മെയിലിംങ് കേസ്; ധർമ്മജന്റെ മൊഴിയെടുക്കും.. നേരിട്ട് ഹാജരാകാൻ നിർദേശം
ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവെച്ച വൈദ്യുതി മീറ്റര്‍ റീഡിങ് ജൂണിലാണ് പുനഃരാരംഭിച്ചതെന്ന് മുംബൈയില്‍ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവര്‍ അറിയിച്ചു. വേനല്‍ക്കാലത്ത് വൈദ്യുതി ഉപയോഗം കൂടുതലായിരിക്കുമെന്നും അദാനി പവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതില്‍ ബില്‍ തുക കണക്കാക്കിയതില്‍ പിഴവില്ലെന്ന് മഹാരാഷ്ട്ര വൈദ്യുതി മന്ത്രി നിതിന്‍ റാവത്ത് പറഞ്ഞു.