Empuraan: ഷോട്ട് അവസാനിക്കുന്നു ശേഷം സ്ക്രീനിൽ; എമ്പുരാൻ സ്ക്രിപ്റ്റ് എൻഡ് പങ്ക് വെച്ച് പൃഥിരാജ്
ചിത്രം സംബന്ധിച്ച പുതിയ അപ്ഡേറ്റ് പ്രേക്ഷകരെയും ആവേശത്തിലാക്കിയിട്ടുണ്ട്
പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ. മോഹൻലാൽ നായകനായ ലൂസിഫറിൻറെ രണ്ടാം ഭാഗം എന്ന നിലയിൽ റിലീസിന് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥിരാജാണ്. അത് കൊണ്ട് തന്നെ ലൂസിഫറിൻറെ അതേ മാസ്സ് എൻറർടെയിനിങ്ങ് എമ്പുരാനിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
ഇപ്പോഴിതാ എമ്പുരാൻറെ സ്ക്രിപ്റ്റിൻറെ അവസാന ഭാഗം പങ്ക് വെച്ചിരിക്കുകയാണ് പൃഥിരാജ്. ഷോട്ട് അവസാനിക്കുന്നു, ബ്ലാക്ക് ഔട്ട്, പിന്നെ ടൈറ്റിലുമാണ് അവസാന ഭാഗത്ത് കാണുന്നത്. എന്തായാലും ചിത്രം സംബന്ധിച്ച പുതിയ അപ്ഡേറ്റ് പ്രേക്ഷകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.
സിനിമയെ സ്നേഹിക്കുകയും അതോടൊപ്പം പുതിയ പുതിയ ക്രിയേറ്റിവിറ്റി സിനിമയിലൂടെ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്ന അങ്ങയുടെ പടം ഹിറ്റ് ആവണം ആവും എന്നാണ് ഒരാൾ കമൻറ് ചെയ്തത്,എത്ര സൂക്ഷമമായി നോക്കിയിട്ടും സീൻ കാണുന്നില്ലല്ലോ മച്ചാ....എന്തായാലും ശേഷം സ്ക്രീനിൽ L2E ടൈറ്റിൽ അത് പൊളിച്ചു എന്ന് മറ്റൊരാളും കമൻറ് ചെയ്തു.
2023 പകുതിയോടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും സൂചനയുണ്ട്. എമ്പുരാന്റെ ഔദ്യാഗിക പ്രഖ്യാപനം ഓഗസ്റ്റിലായിരുന്നു.എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും നിർവ്വഹിക്കുന്നത്. കഥ പൂർത്തിയായതായി നേരത്തെ പൃഥിരാജ് തന്നെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...