പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ വമ്പൻ വിജയം തന്നെയാണ് ഈ കാത്തിരിപ്പിന് പ്രധാന കാരണം. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ്. അതിനോടൊപ്പം തന്നെ സിനിമയുടെ റിലീസ് തിയതിയും പുറത്തുവിട്ടിട്ടുണ്ട്. 2025 മാർച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പോസ്റ്ററിനോടൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിന് പുറമം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാൻ പ്രദര്‍ശനത്തിനെത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING


 


മേഹൻലാലിന്റെ പോസ്റ്റ് ഇങ്ങനെ:


L2 ചിത്രീകരണം പൂർത്തിയായിരിക്കുന്നു. യുകെ, യുഎസ്എ, യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലൂടെയും 8 സംസ്ഥാനങ്ങളിലൂടെയുമുള്ള 14 മാസത്തെ അവിശ്വസനീയമായ യാത്ര.


പൃഥ്വിരാജ് സുകുമാരൻ്റെ ക്രിയാത്മകത ഓരോ ഫ്രെയിമിനെയും ഉയർത്തിപ്പിടിക്കുന്നതാണ് ഈ ചിത്രത്തിൻ്റെ മാന്ത്രികത. ഈ സിനിമയുടെ കാതൽ രൂപപ്പെടുത്തുന്ന ദർശനാത്മകമായ കഥപറച്ചിലിന് മുരളി ഗോപിക്ക് വലിയ നന്ദി. ഈ പ്രോജക്റ്റിലുള്ള അചഞ്ചലമായ വിശ്വാസത്തിന് ആൻ്റണി പെരുമ്പാവൂരിനും ടി. സുബാസ്‌കരനും ലൈക്ക പ്രൊഡക്ഷൻസിനും ഹൃദയം നിറഞ്ഞ നന്ദി.


ഈ കഥയ്ക്ക് ജീവൻ നൽകുന്ന അഭിനേതാക്കളും അണിയറപ്രവർത്തകരും ഇല്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഒരു കലാകാരൻ എന്ന നിലയിലുള്ള എൻ്റെ യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് എമ്പുരാൻ.


പ്രേക്ഷകർക്ക്, നിങ്ങളുടെ സ്നേഹവും പിന്തുണയും ഓരോ ഘട്ടത്തിലും ഞങ്ങൾക്ക് പ്രചോദനം നൽകുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ വരാനുണ്ട്!


മലയാളത്തിന് പുറമം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാൻ പ്രദര്‍ശനത്തിനെത്തും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.