Ennalum Nteliya Movie : `ലൈഫ് എന്ജോയ് ചെയ്യ്`; ചിരിപ്പിക്കാൻ സുരാജും കൂട്ടരും എത്തുന്നു, എന്നാലും ന്റളിയ ടീസർ പുറത്തുവിട്ടു
Ennalum Nteliya Movie Teaser : രണ്ട് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ജനുവരി 6 ന് ചിത്രം തീയേറ്ററുകളിൽ എത്തും.
സൂരജ് വെഞ്ഞാറമൂടും ഗായത്രി അരുണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം എന്നാലും ന്റളിയായുടെ ടീസർ പുറത്തുവിട്ടു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻറെ ടീസർ എത്തിയിരിക്കുന്നത്. രണ്ട് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ജനുവരി 6 ന് ചിത്രം തീയേറ്ററുകളിൽ എത്തും. ബാഷ് മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് എന്നാലും ന്റളിയാ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഇത്.
ആദ്യം ലവ് ജിഹാദ് എന്ന് പേര് നൽകിയിരുന്ന ചിത്രമാണ് ഇപ്പോൾ എന്നാലും ന്റളിയ എന്ന പേരിൽ റിലീസിന് ഒരുങ്ങുന്നത്. പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമ എന്നതാണ് എന്നാലും ന്റളിയായുടെ മറ്റൊരു പ്രധാന പ്രത്യേകത. ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച അഭിപ്രയം നേടാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. കോമഡി എന്റെർറ്റൈനെർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്.
ഗൾഫിലെ കുടുംബ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന തികഞ്ഞ നർമ്മ ചിത്രമാണിതെന്നാണ് അണിയറപറാത്തർ പറയുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സൂരജ് വെഞ്ഞാറമൂട് ഹാസ്യ വേഷത്തിൽ എത്തുന്നുവെന്നതാണ് ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൻറെ സംവിധായകൻ ബാഷ് മുഹമ്മദ് തന്നെയാണ്. സൂരജ് വെഞ്ഞാറമൂട്, ഗായത്രി അരുൺ എന്നിവരെ കൂടാതെ സിദ്ദിഖ്, ലെന, മീരാ നന്ദൻ, സുധീർ പറവൂർ, ജോസുകുട്ടി, അമൃത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, ഛായാഗ്രഹണം: പ്രകാശ് വേലായുധൻ, സംഗീതം: ഷാൻ റഹ്മാൻ/വില്യം ഫ്രാൻസിസ്, പശ്ചാത്തല സ്കോർ: വില്യം ഫ്രാൻസിസ്, എഡിറ്റിംഗ്: മനോജ്, വരികൾ: സ്വാതി ദാസ്, സൗണ്ട് ഡിസൈൻ: ശ്രീജേഷ് നായർ, ഗണേഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ: അജി കുറ്റിയാനി, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ഡെസോം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, കോസ്റ്റ്യൂം ഡിസൈനർ: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: സജി കാട്ടാക്കട, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, മാർക്കറ്റിംഗ്: ബിനു ബ്രിംഗ്ഫോർത്ത്, പ്രോ: വാഴൂർ ജോസ്, സ്റ്റിൽ: പ്രേംലാൽ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...