മികച്ച പ്രേക്ഷകാഭിപ്രായം നേടി പത്മരാജ് രതീഷ് നായകനായ എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ. ഷിജു പനവൂർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നി​ഗൂഡതകളും രസമുഹൂർത്തങ്ങളുമായി പ്രേക്ഷകരെ ആസ്വാദനത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ചിത്രമാണ് ''എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ''.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ പത്മരാജിനെ കൂടാതെ പൗളി വത്സൻ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലാബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നു. അമ്മു എന്ന യുവതിയുടെയും അഞ്ചുവയസ്സുകാരിയായ മകൾ മിന്നുവിൻ്റെയും ഹൈറേഞ്ചിലേക്കുള്ള ബസ് യാത്രയിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോ​ഗമിക്കുന്നത്.


ALSO READ: ടർബോ കഴിഞ്ഞാൽ ബസൂക്ക; മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി


ആ യാത്രയിൽ മാധവനെന്ന അപരിചിതനെ അവർ പരിചയപ്പെടുന്നു. യാത്രയ്ക്കിടെ അയാൾ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവർത്തികളിൽ ദുരൂഹതയാണ്. ഹൈറേഞ്ചിൽ എത്തി ബസ്സിൽ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും അവിടെ ഇറങ്ങുന്നു. തീർത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർന്നുള്ള കഥ സഞ്ചരിക്കുന്നത്.


ചിത്രത്തിൽ ഷിബുലാബാന്റെ സുമേഷ് എന്ന കഥാപാത്രം തിയേറ്ററിൽ ചിരി പടർത്തുകയാണ്. ഷിബുലാബാന്റെ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. മാതാ ഫിലിംസിംസിന്റെ ബാനറിലാണ് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. രചന, സംവിധാനം- ഷിജു പനവൂർ, നിർമ്മാണം - എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി സി.


ALSO READ: സൂപ്പർ കോംബോയായി പ്രണവും ധ്യാനും; 'വര്‍ഷങ്ങള്‍ക്കു ശേഷം' ട്രെയിലർ എത്തി


ഛായാഗ്രഹണം - ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് - അരുൺ ആർ എസ്, ഗാനരചന - സനിൽകുമാർ വള്ളിക്കുന്നം, സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം - നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, സരിത സി ബാബു, റിലീസ് - മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.