Chennai : സൂര്യയുടെ പുതിയ ചിത്രം എതര്‍ക്കും തുനിന്തവൻ ഉടൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്‌തേക്കും. സൺ നെക്സ്റ്റിലും, നെറ്റ്ഫ്ലിക്സിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം ഏപ്രിൽ 7 ന് ഇരു പ്ലാറ്റ്‌ഫോമുകളിലും എത്തും. ചിത്രം മാർച്ച് 10 ന് തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. തീയേറ്ററുകളിൽ വൻ ജനപ്രീതി നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. പുതുമ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു ടിപ്പിക്കൽ "പാണ്ഡിരാജ്" ചിത്രമാണ് എതര്‍ക്കും തുനിന്തവൻ എന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സൺ പിക്ചേഴ്‍സിന്റെ ബാനറിൽ കലാനിധി മാരനാണ് എതര്‍ക്കും തുനിന്തവൻ നിർമ്മിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക അരുൾ മോഹനാണ്. ചിത്രം ആകെ 5 ഭാഷകളിലാണ് എത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ തമിഴ് കൂടാതെ കന്നഡ, തെലുങ്ക് , മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സൂര്യയുടെ നാല്പതാമത്തെ ചിത്രമെന്ന പ്രത്യകതയും എതര്‍ക്കും തുനിന്തവനുണ്ട്. 


 ചിത്രത്തിൽ സൂര്യയെയും  പ്രിയങ്ക അരുൾ മോഹനനെയും കൂടാതെ വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡി ഇമ്മനാണ്. ചിത്രത്തിലെ ഒരു ഗാനം എഴുതിയിരിക്കുന്നത് നടൻ ശിവ കാർത്തികേയനാണ്.


ചിത്രത്തിൻറെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ആർ രത്നവേലുവാണ്. കൂടാതെ ചിത്ര സംയോഗാനം ചെയ്യുന്നത് റൂബാനാണ്. ചിത്രത്തിൻറെ ടീസർ സൂചിപ്പിക്കുന്നത് അനുസരിച്ച് സൂര്യയുടെ ചിത്രത്തിൽ നിന്ന് ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും ചേർത്ത ഒരു മാസ് എന്റെർറ്റൈനെർ ചിത്രമായിരിക്കും എതര്‍ക്കും തുനിന്തവൻ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.