പ്രണയം എങ്ങനെ തുടങ്ങി? തുറന്ന് പറഞ്ഞ് ഫഹദ്!
ഷൂട്ടിംഗ് നടക്കുകയാണ് അപ്പോള്‍ അകത്തെ മുറിയില്‍ താനും നസ്രിയയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ഫഹദും നസ്രിയയും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ അല്ലെ? ഇവരില്‍ ആരാണ് പ്രക്ഷകരുടെ പ്രിയ താരം എന്നു ചോദിച്ചാല്‍ ഒട്ടുമിക്ക ആളുകളും ഒരു സംശയവും ഇല്ലാതെ പറയും അത് നസ്രിയയാണെന്ന്.
എന്നാല്‍ ഇപ്പോളിതാ പ്രണയം എങ്ങനെ തുടങ്ങിയെന്ന തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് ഫഹദ്. ബാംഗ്ലൂര്‍ ഡെയ്സ് സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ആദ്യമായി ഇവര്‍ക്ക് പ്രണയം തോന്നിയതെന്ന് ഫഹദ് പറയുന്നു.
ഷൂട്ടിംഗ് നടക്കുകയാണ് അപ്പോള്‍ അകത്തെ മുറിയില്‍ താനും നസ്രിയയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് നസ്രിയയുടെ ചോദ്യം 'എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ? എന്ന് മാത്രമല്ല, ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാമെന്ന്.
ഇത്രയും ഹോണസ്റ്റായ ചോദ്യം മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും കേട്ടിട്ടില്ലെന്നും ഫഹദ് പറഞ്ഞു. തന്‍റെ ഉമ്മയ്ക്ക് പരിചയപ്പെടുന്നതിന് മുന്നെതന്നെ നസ്രിയയെ ഇഷ്ടമായിരുന്നു. മാത്രമല്ല ഉമ്മ നോക്കുന്നത് പോലെ ഞാന്‍ ഷാനുവിനെ നോക്കിക്കോളാം എന്ന ഉറപ്പാണ് നസ്രിയ ഫഹദിന്‍റെ ഉമ്മയ്ക്ക് കൊടുത്തത്.
അതുകൊണ്ടുതന്നെ അവളെ നോക്കിയതുപോലെ വേറെ ആരെയും ഞാന്‍ നോക്കിയിട്ടില്ലെന്ന് പറയാന്‍ ഫഹദ് എന്തിന് മടിക്കണം അല്ലെ.