Dhoomam OTT : ധൂമം ഒടിടിയിൽ എത്തിയോ? എവിടെ കാണാൻ സാധിക്കും?
Dhoomam OTT Updates : ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ധൂമത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.
Dhoomam OTT Release Updates : കെജിഎഫ്, കെജിഎഫ്2 കാന്താര എന്നീ ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരുന്നു ഫഹദ് ഫാസിൽ നായകനായിയെത്തിയ ധൂമം. എന്നാൽ കന്നഡ സിനിമ നിർമാതാക്കൾക്ക് തങ്ങൾ പ്രതീക്ഷിച്ചത് മലയാളം ബോക്സ്ഓഫീസിൽ നിന്നും ധൂമം സിനിമയിലൂടെ നേടിയെടുക്കാൻ സാധിച്ചില്ല. ഫഹദ് ഫാസിലിന് പുറമെ അപർണ ബാലമുരളിയും റോഷൻ മാത്യുവും, വിനീതും അണിനിരന്ന ത്രില്ലർ ചിത്രം മോളിവുഡ് ബോക്സ് ഓഫീസിൽ അമ്പെ പരാജയമായി.
അതേസമയം ജൂൺ മാസത്തിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് നാലിനും പിന്നീട് സെപ്റ്റംബർ ഏഴിനും ധൂമം ഒടിടിയിൽ റിലീസാകുമെന്നാിരുന്നു റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. ഹോംബാലെ ഫിലിംസിന്റെ മിക്ക ചിത്രങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിട്ടുള്ളത് ആമസോൺ പ്രൈം വീഡിയോയിലൂടെ തന്നെ ധൂമത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലും ഈ മലയാള ചിത്രത്തിന്റെ സംപ്രേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫഹദ് ഫാസിൽ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയിയിൽ ഉയർന്ന് വരുന്നുമുണ്ട്.
ALSO READ : Somante Krithavu: സോമനെ ഏറ്റെടുത്ത് കുടുംബ പ്രേക്ഷകർ; ചർച്ചയായി സോമന്റെ കൃതാവ്
അതിനുള്ള കാരണം മറ്റൊന്നാണ്. ചിത്രത്തിന്റെ ടെലിവിഷൻ സംപ്രേഷണം കഴിഞ്ഞ ദിവസം നടന്നിരുന്നു. പക്ഷെ അത് മലയാളത്തിൽ അല്ല, ഹിന്ദിയിലാണ്. ഒക്ടോബർ രണ്ടിന് സോണി മാക്സ് ടെലിവിഷൻ ചാനലിൽ വോൾഡ് ടിവി റിലീസായിട്ടാണ് ധൂമം സംപ്രേഷണം ചെയ്തത്. ഇതിന് പിന്നാലെയാണ് ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉടലെടുത്തത്. അതിന് പിന്നാലെ ധൂമം ഒടിടിയിൽ എത്തിയോ എന്നുള്ള ചോദ്യങ്ങളും ഉയർന്നു.
സത്യം പറഞ്ഞാൽ ഏത് ഒടിടി പ്ലാറ്റ്ഫോമിനാണ് ധൂമത്തിന്റെ ഡിജിറ്റൽ അവകാശമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഹോംബാലെ ഫിലിംസിന്റെ ചിത്രങ്ങൾ പലതും പ്രൈം വിഡീയോയ്ക്ക് ലഭിച്ചതിനാലാണ് അതെ പ്ലാറ്റ്ഫോമിൽ തന്നെ ഫഹദ് ഫാസിൽ ചിത്രം സംപ്രേഷണം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് റിപ്പോർട്ടുകൾ പുറത്ത് വന്നത്. സിനിമ ഒരു പ്രശ്നം നേരിടുന്നുണ്ടെന്നും അതിനാലാണ് ചിത്രത്തിന്റെ ഒടിടി സംപ്രേഷണം വൈകുന്നതെന്ന് ഒടിടി പ്ലേ എന്ന സിനിമ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. സാധാരണയായി ഒരു മലയാള ചിത്രം തിയറ്ററിൽ ഇറങ്ങി ഒരു മാസത്തിന് ശേഷം (ബോക്സ് ഓഫീസ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ) ഒടിടിയിൽ സംപ്രേഷണം ചെയ്യുന്നതാണ്. എന്നാൽ ധൂമത്തിന്റെ കാര്യത്തിൽ അത് നടന്നില്ല. ഇനി ഉടലെടുക്കുന്ന മറ്റൊരു സംശയം ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സോണി സ്വന്തമാക്കിയോയെന്നാണ്.
കന്നഡ സംവിധായകൻ പവൻ കുമാറാണ് ധൂമം സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമാണ് 'ധൂമം'. കന്നഡയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പവൻകുമാർ. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.