രോമാഞ്ചം എന്ന ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ നായകനാകുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 2024 ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. എന്നാൽ ഇതിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

നസ്രിയ നിർമ്മിക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിന്റെ ഫോട്ടോയായിരുന്നു ശ്രദ്ധ നേടിയത്. ഫഹദ് ഫാസിലിനെയും ​ഗുണ്ടകളെയുമാണ് ചിത്രത്തിൽ കാണുന്നത്. ബാം​ഗ്ലൂർ ബെയ്സ് ചെയ്തിട്ടുള്ള ക്യാമ്പസ് കഥയാണ് ചിത്രം പറയുന്നത്.


Also Read: Varshangalkku Shesham: വിനീതിന്റെ 'വർഷങ്ങൾക്ക് ശേഷം' ചിത്രീകരണം ഉടൻ; ഷൂട്ടിം​ഗ് കൊച്ചിയിൽ?


അൻവർ റഷീദ് എന്റർടെയ്ൻമെന്റും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. സമീർ താഹിർ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ​ഗുണ്ടയുടെ റോളിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോർട്ട്. സുശിൻ ശ്യാം ആണ് ചിത്രത്തിനായി സം​ഗീതം ചെയ്യുന്നത്.


ബോക്സ് ഓഫീസിൽ വൻ കളക്ഷൻ വാരിക്കൂട്ടിയ ചിത്രമാണ് ജിത്തു മാധവന്റെ രോമാഞ്ചം. സൗബിൻ സാഹിർ, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് തിയേറ്ററിൽ ലഭിച്ചത്. ഹൊറർ കോമഡി വിഭാഗത്തിലെത്തിയ ചിത്രമാണ് രോമാഞ്ചം. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.