Mumbai: മലയാള ചലച്ചിത്ര താരം   ഫഹദ് ഫാസിലിനോടുള്ള  ഇഷ്ടവും ആരാധനയും വെളിപ്പെടുത്തി  ബോളിവുഡ് നടന്‍ വിക്കി കൗശല്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണേന്ത്യന്‍ സിനിമകളെയും താരങ്ങളെയും  സംവിധായകരെയും ആരാധനയോടെ നോക്കിക്കാണുന്ന താരം മലയാള നടന്‍  ഫഹദ് ഫാസില്‍  (Fahadh Faasil) ഇഷ്ടപെട്ട നടന്മാരിലൊരാളെന്നും  വെട്രിമാരന്‍റെ  സിനിമയില്‍ അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നുവെന്നും പറഞ്ഞു.  


ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളിലെ പ്രശംസിച്ച വിക്കി കൗശല്‍  (Vicky Kaushal) ഗംഭീരമായ ചിത്രങ്ങളാണ് പുറത്തു വരുന്നതെന്നും  ഈ സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു.


ഒരു അഭിമുഖത്തിനിടെ   പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നടന്‍. വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന താരത്തോട്  മലയാളവും തെലുങ്കും പോലുള്ള ദക്ഷിണേന്ത്യന്‍   സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമോ എന്നാ ചോദ്യത്തിന്  തീര്‍ച്ചയായും അഭിനയിക്കുമെന്നായിരുന്നു വിക്കി നല്‍കിയ മറുപടി.


 ഇന്ത്യയില്‍  തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിലൊരാളാണ് ഫഹദ് ഫാസിലെന്നും  അദ്ദേഹം ചെയ്യുന്ന സിനിമകള്‍ ഏറെ ഇഷ്ടമാണ് എന്നും താരം വെളിപ്പെടുത്തി.  തമിഴ് സംവിധായകന്‍ വെട്രിമാരന്‍റെയും മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെയുടെയും സിനിമകളില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും വിക്കി കൗശല്‍ പറഞ്ഞു. ധനുഷിന്‍റെ  അസുരന്‍ എന്നെ ഞെട്ടിച്ച സിനിമയാണ് എന്നുമാണ്  താരം അഭിമുഖത്തില്‍ പറഞ്ഞത്.  


Also Read: Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil


സൈറാത്തും ഫാന്‍ട്രിയും ചെയ്ത നാഗരാജ് മഞ്ജുളെയുടെ സിനിമയുടെ ഭാഗമാകാനും ഒപ്പം  ദക്ഷിണേന്ത്യ സിനിമകളെ ക്കുറിച്ച്  കൂടുതല്‍  അറിയാനും  താന്‍ ആഗ്രഹിക്കുന്നതായി താരം വെളിപ്പെടുത്തി. തനിക്ക് അറിയാവുന്നതോ അല്ലാത്തതോ ആയ അവരുടെ സംസ്‌കാരം മനസ്സിലാക്കാന്‍  സാധിക്കുന്നതോടൊപ്പം  ഒരു നടനെന്ന നിലയില്‍ വളരാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് വിക്കി കൗശല്‍ പറഞ്ഞു. 


ചുരുങ്ങിയ കാലം കൊണ്ട്  വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ബോളിവുഡ് താരമാണ് വിക്കി കൗശല്‍.   ഉറി,  രാസി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.