അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഭൻവാർ സിങ് ശെഖാവത്തെന്ന കഥാപാത്രം ശരിക്കും പറഞ്ഞാൽ സിനിമയുടെ ആദ്യഭാഗത്തുണ്ടിയിരുന്നില്ലയെന്ന് ഫഹദ് ഫാസിൽ. ഭൻവാർ സിങ് എന്ന കഥാപാത്രത്തിന്റെ ഒരു ടീസർ മാത്രമായിട്ടാണ് സംവിധായകൻ സുകുമാർ ആദ്യ ഭാഗത്തിലൂടെ ശ്രമിച്ചതെന്ന് ഫഹദ് അറിയിച്ചു. ഒരുഘട്ടത്തിൽ ആരാലും തകർക്കാൻ സാധിക്കാത്ത വിധം പുഷ്പ എത്തി നിൽക്കുമ്പോഴാണ് ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് നടൻ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തിമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ശരിക്കും പറഞ്ഞാൽ എന്റെ കഥാപാത്രം രണ്ടാം ഭാഗത്തിലാണ് വരേണ്ടത്. ഒരു ദിവസം രാവിലെ സുകുമാർ സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു, എനിക്കൊരു ടീസർ കൊടുക്കണം. ആദ്യം ഒരു സീൻ മാത്രം നൽകാനാണ് ഞാൻ വന്നത്. പിന്നീട് അത് രണ്ടിലധികം സീനായി വർധിക്കുകയായിരുന്നു. ഇത്രയും വിചിത്രമായ ഒരു കഥാപാത്രത്തെ ഞാൻ ഇതിന് മുമ്പ് അവതരിപ്പിച്ചിട്ടില്ല" ഫഹദ് തന്റെ അഭിമുഖത്തിൽ പറഞ്ഞു. 


ALSO READ : Fahadh Faasil : "ഹാപ്പി ബെർത്ത്ഡേ മിസ്റ്റർ ഹസ്ബൻഡ്; പ്രായം കൂടുംതോറും നന്നാകുന്നുണ്ട്"; പിറന്നാൾ ദിനത്തിൽ ഫഹദിന് നസ്രിയയുടെ സമ്മാനം


"പുഷ്പയിൽ നിങ്ങൾ ഭൻവാർ സിങ് ശെഖാവത്തിന് ഒന്ന് കണ്ടതെ ഉള്ളൂ. അതിൽ കൂടുതൽ ഒന്നും അറിയാൻ സാധിച്ചിട്ടില്ല. അയാളെ കുറിച്ച് അറിയാനും കണ്ടെനും ഇനിയുമുണ്ട്. അതൊരു ട്രെയിലർ മാത്രമായിരുന്നു. അടുത്ത ഭാഗത്ത് അയാളെ കുറിച്ച് നിങ്ങൾ അറിയാൻ പോകുന്നതെ ഉള്ളൂ. അയാൾ കുറിച്ച് നിങ്ങൾ ഇനി കാണുതെല്ലാം പുതിയതായിരിക്കും. എവിടെയാണ് നിങ്ങൾ നിർത്തിയിരിക്കുന്നത് അത് മാത്രമല്ല അയാൾ. അയാൾ എല്ലാം മനസ്സിലാക്കിയിരിക്കുന്നു. കാത്തിരിക്കുക" ഫഹദ് കൂട്ടിച്ചേർത്തു.


കഥയിലെ ചില പൊളിച്ചെഴുത്തുകളും കൂടുതൽ മാസ് രംഗങ്ങളും ചേർക്കുന്നതിന് രണ്ടാം ഭാഗത്തിന്റെ ആരംഭിച്ച ഷൂട്ടിങ് സംവിധായകൻ നിർത്തിവെക്കുകയായിരുന്നു. തമിഴ് നടൻ വിജയ് സേതുപതി ചിത്രത്തിന്റെ ഭാഗമാകുമെന്നുള്ള റിപ്പോർട്ടുകളും ഇതിനിടെ ഉയർന്ന് വന്നിരുന്നു. ഫഹദിനെയും അല്ലു അർജുനെയും കൂടാതെ രശ്മിക മന്ദന, ജഗജീഷ് പ്രതാപ് ബണ്ഡാരി, സുനിൽ റാവു രമേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ സാമന്ത റൂത്ത് പ്രഭു ഒരു ഐറ്റം ഗാനത്തിലെത്തിയിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.