JOJI ബാഴ്സലോണ അന്തരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു
Joji ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ദേശീയ തലത്തിൽ വളരെ ശ്രദ്ധ നേടിയിരുന്നു.
Barcelona : മലയാളത്തിലെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ഫഹദ് ഫാസിൽ (Fahadh Faasil) ചിത്രം ജോജി (JOJI) ബാഴ്സലോണ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ (Barcelona International Film Festival) മികച്ച ചിത്രമായി തിരഞ്ഞെടുത്തു. നേരത്തെ 2021 സ്വീഡിഷ് ചലച്ചിത്ര (Swedish International Film Festival 2021) മേളയിലും ജോജി മികച്ച അന്തരാഷ്ട്ര ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ദേശീയ തലത്തിൽ വളരെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിരുന്നു.
ALSO READ : JOJI, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം; നേട്ടം സ്വീഡിഷ് ചലച്ചിത്ര മേളയിൽ
മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിച്ച ചിത്രം കൂടിയാണിത്.'ദൃശ്യം 2'നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാള ചിത്രവുമാണ് ഇത്.
ALSO READ : ദിലീഷ് പോത്തൻ 15 ലക്ഷത്തിന് കുളം കുഴിച്ചു, എം.എൽ.എ ഫണ്ടിലാണോ? എന്ന് ആരാധകർ
ഏപ്രിൽ ഏഴിനാണ് ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി റിലീസ് ചെയ്തത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ALSO READ : ഒടിടിയിൽ അഭിനയിച്ചാൽ പടങ്ങൾക്ക് തീയ്യേറ്റർ റിലീസുണ്ടാവില്ല ഫഹദിന് ഫിയോക്കിൻറെ വിലക്ക്
ഫഹദ് ഫാസിലിനെ കൂടാതെ, ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...