ഫഹദ് ഫാസിൽ നായകനായെത്തിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ആവേശം ഒടിടിയിലെത്തി. ജിത്തു മാധവൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് ആവേശം. ആ​ഗോള ബോക്സ് ഓഫീസിൽ 150 കോടിയും കടന്ന് തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദ‍‍ർശനം തുടരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് വളരെ യാദൃശ്ചികമായാണ് പ്രഖ്യാപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് (മെയ് 9) ആവേശം ഒടിടി റിലീസിന് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മെയ് 8ന് അർധ രാത്രിയിൽ തന്നെ ആവേശത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൽ രം​ഗ എന്ന കഥാപാത്രമായാണ് ഫഹദ് ഫാസിൽ എത്തുന്നത്.  ഇതുവരെ കാണാത്ത രീതിയിലുള്ള ഫഹദിന്റെ വ്യത്യസ്തമായ കോസ്റ്റ്യൂമും ക്യാരക്ടറും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന് ഗംഭീരമായ പ്രതികരണമായിരുന്നു തിയേറ്ററുകളിൽ ലഭിച്ചത്. തിയേറ്ററിന് പുറമെ ഇനി ഒടിടിയിലും ആവേശം തരംഗമാകുമെന്ന് ഉറപ്പാണ്. 


ALSO READ: ബിജു മേനോനും ആസിഫ് അലിയും നേർക്ക് നേർ; തലവൻ മെയ് 24 ന് തിയേറ്ററുകളിൽ


ആവേശം എപ്പോൾ, എവിടെ കാണാം?


ആമസോൺ പ്രൈമിലാണ് ആവേശം സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ചിത്രം ഒടിടിയിൽ ആസ്വദിക്കാം. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകരുന്നത്.


എഡിറ്റർ-വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ - മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എ ആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കോസ്റ്റുംസ് - മഹർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, നിദാദ് കെ എൻ, ഡിസൈൻ - അഭിലാഷ് ചാക്കോ, വിതരണം - എ ആന്റ് എ റിലീസ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.