മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിന്റെ പിറന്നാൾ ആണ് ഇന്ന്. നിരവധി പ്രോജക്ടുകൾ താരത്തിന്റേതായി റിലീസിന് തയാറെടുക്കുന്നുണ്ട്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ചിത്രങ്ങളുെ ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. രജനികാന്ത് കേന്ദ്ര കഥാപാത്രമാകുന്ന വേട്ടൈയൻ എന്ന ചിത്രത്തിലും ഫഹദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ വേട്ടൈയൻ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആശംസകൾ നേർന്നിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം ഫഹദ് നിൽക്കുന്ന ചിത്രമാണ് ലൈക്ക പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും നടുവിൽ ഫഹദ് നിൽക്കുന്നതാണ് ചിത്രം. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 



രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടൈയൻ. ജയ് ഭീം എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഒരുക്കുന്ന അടുത്ത ചിത്രം എന്ന നിലയിലും രജനികാന്ത് ചിത്രമെന്ന നിലയിലും ഈ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൽ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചൻ എത്തുന്നത് ചീഫ് പൊലീസ് ഓഫീസർ ആയാണ്. അനിരുദ്ധ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. 


Also Read: Naga Chaitanya-Sobhita Engagement: നാഗചൈതന്യ - ശോഭിത ധൂലിപാല വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങളുമായി നാഗാര്‍ജുന


മഞ്‍ജു വാര്യരും ഈ ചിത്രത്തിന്റെ ഭാ​ഗമാണ്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് വേട്ടൈയൻ എന്നാണ് സൂചന. ചിത്രത്തിൽ റിതിക സിംഗ്, ദുഷറ വിജയൻ, റാണ ദഗുബാട്ടി എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും. തമിഴിൽ മാരീചൻ, തെലുങ്കിൽ പുഷ്പ 2 എന്നിവയാണ് ഫഹദിന്റെ മറ്റ് പ്രോജക്ടുകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.