ഫഹദ് ഫാസില്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു
ഫഹദ് ഫാസില്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. സംവിധായകന്‍ മോഹന്‍ രാജയാണ് വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.സന്തോഷ് സുബ്രഹ്മണ്യം, വേലായുധം, തനി ഒരുവന്‍ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ മോഹന്‍ രാജയുടെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിലെത്തുന്നത്. ഫഹദിനെ കോളിവുഡിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് ട്വീറ്റ്. ഫഹദിനെക്കൂടാതെ ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, നയന്‍താര തുടങ്ങിയവര്‍ അഭിനേതാക്കളായെത്തുന്നുവെന്ന് നിര്‍മാതാക്കളായ 24 എംഎം സ്റ്റുഡിയോസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ നേരത്തെ അറിയിച്ചിരുന്നു.