Shefeekinte Santhosham Review : ഉണ്ണി മുകുന്ദന്റെ മറ്റൊരു ഹിറ്റ്; തമാശയ്ക്ക് തമാശ, വിഷമത്തിന് വിഷമം; ഷഫീക്കിന്റെ സന്തോഷം കുടുംബചിത്രം
ഒരുപാട് ഷഫീക്കുമാർ നമ്മുടെ സമൂഹത്തിലുണ്ട്. മറ്റുള്ളവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി കാണാനായി എന്തും ചെയ്യുന്ന ഷഫീക്കുമാർ. അവരുടെ കഥയാണ് ഷഫീക്കിന്റെ സന്തോഷം
ഷെഫീക്കിന് എല്ലാവർക്കും സന്തോഷം നൽകാൻ മാത്രമാണ് ആഗ്രഹം. എന്നാൽ ഷഫീക്കിന്റെ ജീവിതത്തിൽ തിരിച്ചടികളും പരാജയങ്ങളും മാത്രമായി ഒരുങ്ങുമ്പോൾ പലർക്കും ജീവിതത്തിൽ ഷഫീക്കിന്റെ ജീവിതവുമായി കണക്ട് ചെയ്യാൻ കഴിയും. ഒരുപാട് ഷഫീക്കുമാർ നമ്മുടെ സമൂഹത്തിലുണ്ട്. മറ്റുള്ളവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി കാണാനായി എന്തും ചെയ്യുന്ന ഷഫീക്കുമാർ. അവരുടെ കഥയാണ് ഷഫീക്കിന്റെ സന്തോഷം.
ഒരു കോമഡി ഇമോഷണൽ കുടുംബചിത്രം തന്നെയാണ് ഷഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്റെ ഷെഫീക്കായി ജീവിച്ചു എന്ന് തന്നെ പറയേണ്ടി വരും. ഗംഭീരമായ പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞതാണ് സിനിമ. ബാലയുടെ ഒരു ഒന്നൊന്നര തിരിച്ചുവരവ് കൂടി തന്നെയാണ് സിനിമ. ബാല എന്ന നടൻ ഒരുപാട് വർഷങ്ങൾക്ക് ശേഷം സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തപ്പോൾ നിഷ്കളങ്കമായ തമാശകൾ ഒരുപാടുണ്ടായി. അനൂപ് പന്തളം എന്ന നവാഗത സംവിധായകൻ ഒട്ടും മോശമാക്കിയില്ല. ചെറുതും വലുതുമായ എല്ല കഥാപാത്രങ്ങളും അവർ അവരുടെ രീതിയിൽ മികച്ച് നിൽക്കുകയും ചെയ്തു.
ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്. ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...